കാര്‍ഗില്‍ യുദ്ധത്തിനിടെ നിര്‍ണ്ണായക നീക്കങ്ങളിലൂടെ പാക്കിസ്ഥാന് സേനയുടെ മനോവീര്യം തകര്‍ത്തത് ഇന്ത്യന്‍ വ്യോമസേനയായിരുന്നുവെന്ന് മുന്‍ ഉദ്യോഗസ്ഥര്‍. കാര്‍ഗില്‍ യുദ്ധത്തിന്റെ ഇരുപതാം വാര്‍ഷികത്തിനിടെയാണ് മുന്‍ വ്യോമസേന ഉദ്യോഗസ്ഥര്‍ യുദ്ധത്തിനിടെ നടന്ന സംഭവങ്ങള്‍ ഓര്‍ത്തെടുത്തത്. അന്നുവരെ പ്രചാരത്തിൽ ഇല്ലാതിരുന്ന പല സാങ്കേതിക വിദ്യകളും യുദ്ധസമയത്ത് വ്യോമസേന ഉപയോഗിച്ചെന്നും ഇവര്‍ പറയുന്നു.
ഇന്ത്യന്‍ വ്യോമസേനയുടെ പോർവിമാനങ്ങൾ നടത്തിയത് വലിയ ദൗത്യമായിരുന്നു.കാര്‍ഗില്‍ യുദ്ധത്തിനിടെ 15,000 അടി ഉയരത്തില്‍ സ്ഥിരമായി ആയുധങ്ങള്‍ വിന്യസിക്കാന്‍ ഇന്ത്യക്കു കഴിഞ്ഞു. ലോകത്തെ ഒരു രാജ്യവും ചെയ്യാത്തതായിരുന്നു അത്’– മുന്‍ എയര്‍ വൈസ് മാര്‍ഷല്‍ മന്മോഹന് ബഹാദുര്‍ ഓര്‍ക്കുന്നു.
1999 മെയ് മാസത്തിലാണ് കാര്‍ഗില്‍ യുദ്ധം ആരംഭിക്കുന്നത്.മൂന്നുമാസത്തോളം നീണ്ട യുദ്ധത്തിനൊടുവിലാണ് നുഴഞ്ഞുകയറ്റക്കാരെ ഇന്ത്യന്‍ സൈന്യം തുരത്തിയത്. യുദ്ധത്തിനിടെ വ്യോമസേനയുടെ പ്രകടനം ഇന്ത്യന്‍ സേനക്ക് വലിയ മുന്‍തൂക്കമാണ് നല്‍കിയത്. പ്രത്യേകിച്ച് വ്യോമാക്രമണങ്ങള്‍ കരസേനയുടെ നീക്കങ്ങള്‍ എളുപ്പമാക്കി
ശത്രുക്കളുടെ നീക്കങ്ങളെക്കുറിച്ച് നിര്‍ണ്ണായകമായ വിവരങ്ങളാണ് വ്യോമസേന ശേഖരിച്ചത്. പ്രത്യേകിച്ച് എത്ര സംഘങ്ങള്‍ തമ്പടിച്ചിട്ടുണ്ട്. ഇവര്‍ എവിടെയൊക്കെയാണുള്ളത്. ഓരോ സംഘത്തിലും എത്ര പേരുണ്ട് തുടങ്ങി പല വിവരങ്ങളും വ്യോമസേനക്ക് ശേഖരിക്കാനായി. യുദ്ധത്തിന്റെ തുടക്കത്തില്‍ എത്ര സംഘങ്ങള്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്നതിന്റെ വിവരങ്ങള്‍ കരസേനയുടെ പക്കലുണ്ടായിരുന്നില്ല.
Discussion about this post