കുല്ഭൂഷണ് യാദവ് കേസില്‍ ഹേഗിലെ അന്താരാഷ്ട്ര കോടതി ഇന്ന് വിധി പറയും. ഇന്ത്യന്‍ സമയം വൈകിട്ട് ആറരയോടെ ആണ് വിധി . കുല്ഭൂഷണ് യാദവിനെ വിട്ടുകിട്ടണമെന്ന് അതിശക്തമായി ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രായമായ മാതാപിതാക്കളും രണ്ടുമക്കളും ഭാര്യയുമുള്‍പ്പെടെ രാജ്യം മുഴുവന്‍ പ്രാര്‍ത്ഥനയോടെ കുല്ഭൂഷണ് യാദവിനെ സ്വതന്ത്രമാക്കുമെന്ന ശുഭപ്രതീക്ഷയോടെ കാത്തിരിയ്ക്കുകയാണ്.
രണ്ട് വർഷവും രണ്ട് മാസത്തോളം നീണ്ട കാത്തിരിപ്പിന് ശേഷമാണ് 15 അംഗ ബഞ്ച് കേസ് തീർപ്പാക്കുന്നത്. ഇന്ത്യൻ സമയം വൈകീട്ട് 6.30 നാണ് വിധി പറയുന്നത്. നെർലാൻഡിലെ ഹേഗിൽ പ്രവർത്തിക്കുന്ന പീസ് പാലസിൽ കോടതി പ്രസിഡന്റ് കൂടിയായ ജഡ്ജ് അബ്ദുൾഖാവി മുഹമ്മദ് യൂസഫ് വിധി പ്രഖ്യാപിക്കും.
ബലൂചിസ്ഥാനിൽ പതിറ്റാണ്ടുകളായി ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്യുന്ന ഇന്ത്യൻ ചാരനാണ് എന്നാരോപിച്ചാണ് തൂക്കി കൊല്ലാൻ പാക് പട്ടാള കോടതി വിധിച്ചത്.പ്രവശ്യയിൽ വിഘടന വാദം പ്രോത്സാഹിപ്പിക്കുന്നതടക്കമുളള കുറ്റങ്ങളും ജാദവിനെതിരെ ചുമത്തിയിട്ടുണ്ട്.
ഇന്ത്യൻ നാവിക സേനയിൽ നിന്ന് വിരമിച്ച 49 കാരനാണ് ജാദവ്. ചാരവൃത്തിയ്ക്കും ഭീകരവാദത്തിനുമാണ് വധശിക്ഷ. രഹസ്യ വിചാരണയ്ക്ക് ശേഷം 2017 ഏപ്രലിൽ ജാദവിനെ തൂക്കികൊല്ലാൻ വിധിയ്ക്കുകയായിരുന്നു. മെയ് മാസത്തിൽ ഇന്ത്യ അന്താരാഷ്ട്ര കോടതിയെ സമീപിച്ചു.
മഹാരാഷ്ട്രയില്‍ ഒരു പോലീസ് ഓഫീസറുടെ മകനായി ജനിച്ച കുല്ഭൂഷണ് യാദവ് ഇന്ത്യന്‍ നാവികസേനയില്‍ ഉദ്യോഗസ്ഥനായിരുന്നു. നാവികസേനയില്‍ നിന്ന് വിരമിച്ച ശേഷം ഛബാറില്‍ ഇന്ത്യയുടെ സഹകരണത്തോടെ പണിയുന്ന തുറമുഖത്തിലെ ചെറുകിട നിര്‍മ്മാണജോലികള്‍ ഏറ്റെടുത്ത് നടത്തുന്ന ഒരു കോണ്ട്രാക്ടര് ആയി ഇറാനിലെത്തിയ അദ്ദേഹത്തെ അവിടെനിന്ന് തട്ടിക്കൊണ്ടുപോവുകയായിരുന്നു.
താലിബാന് ഭീകരവാദികളാണ് കുല്‍ഭൂഷണെ തട്ടിക്കൊണ്ടുപോയതെന്നാണ് സൂചന. ഇറാന്റെ അതിര്‍ത്തികടത്തി പാക്കിസ്ഥാനില്‍ എത്തിച്ച കുല്ഭൂഷണ് യാദവിനെ രേഖകളില്‍ ക്രിത്രിമം കാട്ടി പാക്കിസ്ഥാന് തടവിലാക്കിയത്. മുന്‍കാലത്ത് ഇന്ത്യന്‍ നാവികസേനയില്‍ ജോലിചെയ്തിട്ടുണ്ടെന്ന് മനസ്സിലാക്കിയ പാക്കിസ്ഥാന് അധികൃതര്‍ കുല്ഭൂഷന് യാദവിനെ ചാരപ്രവര്‍ത്തി നടത്തിയെന്ന കുറ്റം ചുമത്തി വിചാരണ ചെയ്യുകയായിരുന്നു. അദ്ദേഹത്തെ വധശിക്ഷയ്ക്ക് വിധിച്ചിരിയ്ക്കുകയാണ് പാകിസ്ഥാനിലെ കോടതി. 2016 മാര്‍ച്ച് 26ആം തീയതിയാണ് കുല്‍ഭൂഷണെ അറസ്റ്റ് ചെയ്ത വിവരം പാക്കിസ്ഥാന് ഒദ്യോഗികമായി അറിയിക്കുന്നത്.
വിയന്ന ഉടമ്പടിപ്രകാരമുള്ള പ്രാഥമികമായ മനുഷ്യാവകാശങ്ങള്‍ പോലും കുല്ഭൂഷണ് യാദവിനു പാകിസ്ഥാന് നല്‍കിയിട്ടില്ല. ഇന്ത്യന്‍ കോണ്‍സുലാര്‍ ഉദ്യോഗസ്ഥര്‍ക്ക് ബന്ധപ്പെടാനോ അഭിഭാഷകനെ നിയോഗിക്കാനോ ഉള്ള അവകാശവും പാക്കിസ്ഥാന് നിഷേധിച്ചു.
കുല്ഭൂഷണ് യാദവ് ഇന്ത്യന്‍ ചാരനാണെന്ന് പറയുന്നത് തമാശയാണെന്നാണ് റോയുടെ മുന്‍ അദ്ധ്യക്ഷന്‍ വിക്രം സൂദ് പറഞ്ഞത്. ചാരനായിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പാസ്പ്പോര്‍ട്ടുമായി പാകിസ്ഥാന് പിടിയിലെങ്ങനെയായി എന്ന് അദ്ദേഹം ചോദിക്കുന്നു. ചാരപ്രവര്‍ത്തി നടത്താന്‍ പോകുന്നവര്‍ സ്വന്തം പാസ്പോര്ട്ടുമായല്ല പോകുന്നതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ആയിരക്കണക്കിന് ഇന്ത്യക്കാര്‍ ഛബാര്‍ തുറമുഖത്തിന്റെ നിര്‍മ്മാണത്തില്‍ പങ്കാളികളായിട്ടുണ്ട്. നാവികപരിചയമുള്ളതുകൊണ്ട് വിരമിച്ച ശേഷം ഒരു ജോലിയ്ക്കായി മറ്റെല്ലാ പ്രവാസികളേയും പോലെ ഇറാനിലെത്തിയ ഇന്ത്യക്കാരനെ താലിബാന് ഭീകരവാദികള്‍ക്ക് കൊട്ടേഷന്‍ നല്കി തട്ടിക്കൊണ്ടുപോയി കള്ളരേഖകള്‍ ചമച്ച് പാകിസ്ഥാന് അന്യായമായി കസ്റ്റഡിയിലാക്കിയിരിയ്ക്കുകയാണെന്ന് ഇന്ത്യ അന്താരാഷ്ട്ര് കോടതിയില്‍ ശക്തമായി വാദിച്ചിട്ടുണ്ട്. എല്ലാ അന്താരാഷ്ട്രനിയമങ്ങളും പാകിസ്ഥാന് കാറ്റില്‍പ്പറത്തുകയായിരുന്നു എന്ന് വാദിച്ചു.
സോളിസിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ ആയിരുന്ന സുപ്രീകോടതിയിലെ സീനിയര്‍ അഭിഭാഷകന് ഹരീഷ് സാല്‍വേ ആണ് കുല്ഭൂഷന് യാദവിനു വേണ്ടി അന്താരാഷ്ട്ര കോടതിയില്‍ ഹാജരായത്.
പാക്കിസ്ഥാനിലെ തടവറയില്‍ കൊടിയ പീഡനവും സഹിച്ച് എന്നു വേണമെങ്കിലും കൊല്ലപ്പെടാനുള്ള സാദ്ധ്യതയുമായി ജീവിയ്ക്കുന്ന കുല്ഭൂഷണ് യാദവിനെ സ്വരാജ്യത്ത് തിരിച്ചെത്തിക്കാന്‍ വേണ്ടതെല്ലാം ചെയ്യാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഹേഗിലെ അന്താരാഷ്ട്രക്കോടതിയുടെ വിധി എന്താവുമെന്നറിയാന്‍ ഒരു കുടുംബത്തോടൊപ്പം രാജ്യം മുഴുവന്‍ കാത്തിയ്ക്കുന്നു.
Discussion about this post