മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ സക്കിയുര്‍ റഹ്മാന് ലഖ്വിയുടെ മോചനവുമായി ബന്ധപ്പെട്ട് ചൈന പാകിസ്ഥാനെ സംരക്ഷിച്ചതില്‍ ഇന്ത്യ അതൃപ്തി അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡണ്ട് സീ ജിന്‍പിങ്ങുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രതിഷേധം അറിയിച്ചത്.
ലഖ്വിയെ മോചിപ്പിച്ചതില്‍ പാകിസ്ഥാനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഇന്ത്യ യുഎന്നില്‍ പ്രമേയം കൊണ്ടുവന്നിരുന്നു. ഇതേ കുറിച്ച് ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന ഉപരോധ സമിതി യോഗത്തിലാണ് അപ്രതീക്ഷിതമായി ചൈന പാകിസ്ഥാന്റെ രക്ഷക്കെത്തിയത്. ഇന്ത്യ ലഖ്വിക്കെതിരെ തെളിവുകള്‍ ഹാജരാക്കിയില്ലെന്നു വാദിച്ചാണ് ഇന്ത്യയുടെ നീക്കത്തിന് ചൈന തടയിട്ടത്.
90 മിനുട്ട് നീണ്ട കൂടിക്കാഴ്ചയാണ് ഇരു നേതാക്കളും നടത്തിയത്. ഇ്ന്ത്യയുമായുള്ള ബന്ധം ശ്കതിപ്പെടുത്താനാണ ചൈന ആഗ്രഹിക്കുന്നത് എന്ന് കൂടിക്കാഴ്ചയ്ക്കു ശേഷം സീ ജിന്‍പിങ് അറിയിച്ചു.
Discussion about this post