സീതാദേവി അഗ്നിപരീക്ഷ നടത്തിയെന്ന് വിശ്വസിക്കുന്ന ശ്രീലങ്കയിലെ ദിവുരുംപോലയില്‍ കോണ്‍ഗ്രസ് ക്ഷേത്ര നിര്‍മ്മാണത്തിനൊരുങ്ങുന്നു. മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നേതൃത്വത്തിലാണ് ക്ഷേത്രനിര്‍മ്മാണത്തിന് ഇപ്പോള്‍ നീക്കം നടക്കുന്നത്.
അതിനിടെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പുതിയ നീക്കത്തിനെതിരെ ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ശിവരാജ് സിംഗ് ചൗഹാന് രംഗത്തുവന്നു. സീതാദേവിക്ക് ക്ഷേത്രം നിര്‍മ്മിക്കുന്നത് സംബന്ധിച്ച് സര്‍വേയും തുടര്‍ പഠനങ്ങളും നടത്താനുള്ള തീരുമാനം രാജ്യത്തെ ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുന്നതാണ്. രാവണന് സീതയെ തട്ടിക്കൊണ്ടുപോയി അശോകവാടിയില്‍ പാര്‍പ്പിച്ചു എന്നതും, അഗ്നിപരീക്ഷയ്ക്ക് വിധേയമായതും ലോകത്തെ എല്ലാവര്ക്കും അറിവുള്ളതാണ്. രാവണന് സീതാദേവിയെ തട്ടിക്കൊണ്ടുപോയോ എന്നാണോ കമല്‍നാഥിന്റെ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നതെന്നും ശിവരാജ് സിംഗ് ചൗഹാന് ചോദിച്ചു.
രാജ്യത്ത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ രാഷ്ട്രീയനേട്ടം മുന്നില്‍ക്കണ്ടാണ് കമല്‍നാഥ് സര്‍ക്കാരിന്റെ നീക്കം. ക്ഷേത്രത്തിന്റെ രൂപകല്‍പ്പനയ്ക്കും നിര്‍മ്മാണത്തിനും സന്നദ്ധത അറിയിച്ച് ബംഗലൂരു ആസ്ഥാനമായ കമ്പനി മുന്നോട്ടുവന്നിട്ടുണ്ട്. 15 കോടി രൂപ മുടക്കില്‍ ഒരു വര്‍ഷം കൊണ്ട് ക്ഷേത്രം നിര്‍മ്മിക്കാമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്.
പുതിയ സാഹചര്യത്തില്‍ ഹൈന്ദവ വോട്ടുകള്‍ ലക്ഷ്യമിട്ട് ക്ഷേത്രനിര്‍മ്മാണ പദ്ധതിയുമായി മുന്നോട്ടുപോകാനാണ് മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ തീരുമാനം.
Discussion about this post