ഡൽഹി: ജൂലൈ 25,26 തീയതികളിൽ റിയോ ഡി ജനീറോയിൽ നടക്കുന്ന ബ്രിക്സ് മന്ത്രിതല യോഗത്തിൽ ഇന്ത്യൻ വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജയശങ്കർ പങ്കെടുക്കും.
മെയ് മാസത്തിൽ ചുമതലയേറ്റശേഷം ആദ്യമായാണ് ജയശങ്കർ ബ്രിക്സ് യോഗത്തിൽ പങ്കെടുക്കുന്നത്.
ബ്രിക്സ് വിദേശകാര്യ മന്ത്രിമാർ പ്രതിവർഷം രണ്ട് തവണ യോഗം ചേരാറുണ്ട്. ജപ്പാനിലെ ഒസാകയിൽ കഴിഞ്ഞ മാസം നടന്ന ജി20 ഉച്ചകോടിയിൽ ബ്രിക്സ് നേതാക്കൾ അനൗദ്യോഗിക ചർച്ച നടത്തിയിരുന്നു.
ഈ വർഷം നവംബറിൽ നടക്കുന്ന ബ്രിക്സ് രാഷ്ട്രത്തലവന്മാരുടെ യോഗത്തിന് മുന്നോടിയായുള്ള സ്ഥിതിഗതികൾ വിലയിരുത്തുന്നതിനോടൊപ്പം വിവിധ വിഷയങ്ങളും യോഗത്തിൽ അദ്ദേഹം ചർച്ച ചെയ്യും.
‘ബ്രിക്സ് രാഷ്ട്രങ്ങളുമായുള്ള ബന്ധം എപ്പോഴും മികച്ച രീതിയിൽ കാത്ത് സൂക്ഷിക്കാൻ ഇന്ത്യ ശ്രമിക്കാറുണ്ട്. പരസ്പര സഹകരണത്തിലൂടെ ലോകത്തിലെ മികച്ച കൂട്ടായ്മയായി ഉയർന്നുവരുന്ന ബ്രിക്സിന് ഇന്ത്യ എന്നും മികച്ച പരിഗണനയാണ് നൽകുന്നത്.’ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
Discussion about this post