വിശ്വാസ വോട്ടെടുപ്പ് വെളളിയാഴ്ച തന്നെ നടത്തണമെന്ന ആവശ്യവുമായി ബി.ജെ.പി സുപ്രീം കോടതിയെ സമീപിക്കാൻ തീരുമാനിച്ചു. വെളളിയാഴ്ച ഉച്ചയ്ക്ക് 1.30 ഓടെ നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവർണർ വാജു ഭായ് വാല മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയോട് ആവശ്യപ്പെട്ടു.
കോൺഗ്രസ്- ജെ.ഡി.എസ് സർക്കാരിന്റെ ഗതിയെ ചൊല്ലി രണ്ടാഴ്ച നീണ്ടു നിൽക്കുന്ന രാഷ്ട്രീയ നാടകം അവസാനിപ്പിക്കാനുളള ശ്രമത്തിൽ കുമാരസ്വാമി അവിശ്വാസ പ്രമേയം അവതരിപ്പിച്ചു. മിനിറ്റുകൾക്കുളളിൽ ബി.ജെ.പി കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടി.പിന്നീട് നിയമസഭ പിരിയുകയായിരുന്നു. വിശ്വാസ വോട്ടെടുപ്പ് തീരുമാനിക്കുന്നതുവരെ സഭയിൽ തുടരാൻ ബി.ജെ.പിയും തീരുമാനിക്കുകയായിരുന്നു.
Discussion about this post