ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിയുടെ പ്രസ്‍താവനയെ വിമര്‍ശിച്ച് ജേക്കബ് തോമസ്. ജനങ്ങള്‍ അറിയേണ്ടാത്ത എന്ത് വിവരമാണ് പൊലീസ് ആര്‍എസ്എസിന് ചോര്‍ത്തിക്കൊടുത്തതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ശബരിമലയില്‍ പൊലീസുകാര്‍, ആര്‍എസ്‍എസുകാര്‍ക്ക് വിവരം ചോര്‍ത്തിക്കൊടുത്തു എന്നായിരുന്നു മുഖ്യമന്ത്രി പൊലീസ് യോഗത്തില്‍ സംസാരിച്ചത്. എന്നാല്‍ ആര്‍എസ്‍എസുകാര്‍ ഇന്ത്യാക്കാരല്ലേ എന്നായിരുന്നു പ്രസംഗത്തിനിടെ ജേക്കബ് തോമസിന്‍റെ ചോദ്യം. ആര്‍എസ്‍എസുമായി ഇന്നും ഇന്നലെയും തുടങ്ങിയ ബന്ധമല്ല തന്‍റേതെന്നും ജേക്കബ് തോമസ് പറഞ്ഞു.
കാക്കനാട് ആര്‍എസ്‍എസ്‍ സംഘടിപ്പിച്ച ഗുരൂപൂജ, ഗുരു ദക്ഷിണ മഹോല്‍സവത്തില്‍ പങ്കെടുക്കവേയാണ് ജേക്കബ് തോമസിന്‍റെ വിമര്‍ശനം.
Discussion about this post