പഴയ പാസ്പോർട്ടുകൾക്ക് പകരം ഇനി ഇ- പാസ്പോർട്ടുകൾ വരുന്നു.അതീവ സുരക്ഷാസംവിധാനവുമായി ഇ-പാസ്പോർട്ടുകൾ എത്തുന്നത്.ഏറ്റവും പുതിയ സുരക്ഷാ സംവിധാനവുമായി ചിപ്പ് ഘടിപ്പിച്ച ഇ-പാസ്പോർട്ടുകളാണ് എത്തുകയെന്നാണ് റിപ്പോര്‍ട്ട്. കൈയിൽ സൂക്ഷിക്കുന്ന പാസ്പോർട്ടുകളിൽ സൂക്ഷിക്കുന്ന വിവരങ്ങൾ എല്ലാം ഇനി ചിപ്പിലായിരിക്കും സൂക്ഷിക്കുക.
രാജ്യസഭയിൽ എഴുതി ചോദിച്ച ചോദ്യത്തിന് മറുപടിയായി വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ അറിയിച്ചതാണ് ഇക്കാര്യങ്ങൾ. ആരെങ്കിലും ഇനി ചിപ്പ് കേടു വരുത്തിയാൽ തന്നെ അത് തിരിച്ചറിയാനുള്ള കഴിവും ഇതിനുണ്ട്. നമ്മൾ കൈയിൽ സൂക്ഷിക്കുന്ന പാസ്പോർട്ടിലുള്ള കാര്യങ്ങൾ എല്ലാം ഇനി ഈ ചിപ്പിൽ സൂക്ഷിക്കാൻ കഴിയും.
അതേസമയം ഓരോ വർഷവും ഒരു കോടിക്ക് മുകളിൽ പാസ്പോർട്ട് നൽകാറുണ്ടെന്ന് വി.മുരളീധരൻ അറിയിച്ചു. 2018ൽ 1.12 കോടി പാസ്പോർട്ടുകളും 2017ൽ 1.08 പാസ്പോർട്ടുകളും ഇഷ്യു ചെയ്തതതായി മന്ത്രി രാജ്യസഭയെ അറിയിച്ചു.
Discussion about this post