കൊൽക്കത്ത: പശ്ചിമ ബംഗാളിൽ പന്ത്രണ്ട് ചലച്ചിത്ര- ടെലിവിഷൻ താരങ്ങൾ ബിജെപിയിൽ ചേർന്നു. പ്രമുഖ ചലച്ചിത്ര നടി പർണോ മിത്ര, ഋഷി കൗശിക്, കാഞ്ചന മൊയിത്ര, രൂപാഞ്ജന മിത്ര തുടങ്ങി 12പേരാണ് ബി.ജെ.പിയിൽ ചേർന്നത്. ബി.ജെ.പി പശ്ചിമ ബംഗാൾ സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷിന്റെ സാന്നിദ്ധ്യത്തിലായിരുന്നു ഇവർ ബി.ജെ.പി അംഗത്വം സ്വീകരിച്ചത്.
നുസ്രത് ജഹാൻ, മിമി ചക്രബർത്തി, ശതാബ്ദി റോയി, ദീപക് അധികാർ തുടങ്ങിയ ചലച്ചിത്ര താരങ്ങൾ നേരത്തെ തൃണമൂൽ കോൺഗ്രസ്സിൽ ചേർന്നിരുന്നു. ഇതിന് മറുതന്ത്രമായാണ് പ്രമുഖ ചലച്ചിത്ര താരങ്ങളെ പാർട്ടിയിലെത്തിച്ച ബിജെപി നീക്കം വ്യാഖ്യാനിക്കപ്പെടുന്നത്.
Discussion about this post