ശമ്പളപരിഷ്‌കരണം കേന്ദ്ര സര്‍ക്കാര്‍ മാതൃകയില്‍ 10 വര്‍ഷത്തിലൊരിക്കല്‍ മതിയെന്ന് ധനവിനിയോഗ പരിശോധനാ സമിതിയുടെ ശുപാര്‍ശ. കെ പുഷ്പാംഗദന്‍ അദ്ധ്യക്ഷനായ സമിതിയാണ് ശുപാര്‍ശ ചെയ്തത്. അഞ്ചു വര്‍ഷം കൂടുമ്പോഴുള്ള പരിഷ്‌കരണം ഒഴിവാക്കണം.അധികമുള്ള ജീവനക്കാരെ പുനര്‍വിന്യസിക്കണമെന്നും ശുപാര്‍ശയില്‍ പറയുന്നുണ്ട്. ശുപാര്‍ശ അടങ്ങിയ റിപ്പോര്‍ട്ട് സമിതി സര്‍ക്കാരിനു കൈമാറി.
Discussion about this post