ഇരുചക്ര വാഹന ബ്രാന്‍ഡായ ജാവ മോട്ടോര്‍ സൈക്കിള്‍സ് അടുത്തിടെയാണ് തിരിച്ചു വന്നത്.ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്ന കമ്പനി വില്‍പ്പനയിലും മുമ്പിലാണ്. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന ഒരു വാര്‍ത്ത ജാവ പ്രേമികള്‍ക്ക് അല്പം ആശങ്കക്ക് ഇടയാക്കുന്ന ഒന്നാണ്. ആറ് നിറങ്ങളിലെത്തുന്ന ജാവ 42ന്റെ ഒരു വേരിയന്റിന് രജിസ്ട്രേഷന് നിഷേധിച്ചു എന്നാണ് വാര്‍ത്തകള്‍.
ഗലാക്ടിക് ഗ്രീന്‍ എന്ന നിറമുള്ള മോഡലിനാണ് സൈനിക വാഹനങ്ങളുടെ നിറവുമായി സാമ്യമുണ്ട് ചൂണ്ടിക്കാട്ടി മോട്ടോര്‍ വാഹന വകുപ്പ് രജിസ്ട്രേഷന് നിഷേധിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
എറണാകുളം ജില്ലയിലാണ് സംഭവം. പച്ച നിറത്തിലുള്ള പുതിയ ജാവ 42 രജിസ്റ്റര്‍ ചെയ്യാനെത്തിയ ഉടമയോട് ഈ ബൈക്കിന് സൈനികരുടെ വാഹനങ്ങളുടെ നിറമാണെന്നും അതുകൊണ്ട് രജിസ്റ്റര്‍ ചെയ്യാന്‍ സാങ്കേതിക ബുദ്ധിമുട്ടുണ്ടെന്നും വ്യക്തമാക്കി രജിസ്ട്രേഷന് നിഷേധിക്കുകയുമായിരുന്നുവെന്ന് ഓണ്‍ലൈന്‍ മാധ്യമമായ റഷ് ലൈനാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഇന്ത്യയിലെ മോട്ടോര്‍ വാഹന നിയമമനുസരിച്ച് സാധാരണ ജനങ്ങള്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് ഒലീവ് ഗ്രീന്‍ (ആര്‍മി ഗ്രീന്‍) നിറം നല്കാന് പാടില്ല. ഈ കാരണം ചൂണ്ടിക്കാട്ടിയാണ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ വാഹനത്തിന്റെ രജിസ്ട്രേഷന് വിലക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍
Discussion about this post