കശ്മീരിലെ പ്രശ്നം പരിഹരിക്കപ്പെടുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ലോകത്തെ ഒരു ശക്തിക്കും ഇത് തടയാൻ കഴിയില്ല .ചർച്ചകളിലൂടെ ആരും പരിഹാരം ആഗ്രഹിക്കുന്നില്ലെങ്കിൽ എങ്ങനെ പരിഹാരം കണ്ടെത്തണമെന്ന് ഇന്ത്യയ്ക്ക് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ജമ്മു കാശ്മീരിലെ ബോർഡർ റോഡ് ഓർഗനൈസേഷന്റെ ഉജ് പാലം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രശ്നങ്ങൾക്ക് പരിഹാരം വേണമെങ്കിൽ ഒരു തവണയെങ്കിലും ഇരിക്കാനും സംസാരിക്കാനും പ്രശ്നം എന്താണെന്ന് മനസ്സിലാക്കാനും കാശ്മീരിൽ പ്രസ്ഥാനം നടത്തുന്നവരോട് ഞാൻ ആവശ്യപ്പെടുകയാണ്. ജമ്മു കാശ്മീർ സംസ്ഥാനം ഭീകരതയിൽ നിന്ന് മുക്തമാകും. അക്കാര്യത്തിൽ യാതൊരു സംശയവുമില്ല. ജമ്മു കാശ്മീർ മാത്രമല്ല ലോകം മുഴുവൻ ഭീകരതയിൽ നിന്ന് മുക്തമാകുമെന്ന് ഞാൻ വിശ്വസിക്കുന്നു.
പാക്കിസ്ഥാൻ വെടിനിർത്തൽ നിയമലംഘനം നടത്തി. പക്ഷെ രാജ്യത്തിന്റെ നേതൃത്വത്തിലും പ്രധാനമന്ത്രിയിലും നിങ്ങൾ വിശ്വസിക്കുക, ഞങ്ങളുടെ സൈന്യത്തിലെ ജവാൻ ഉദ്യോഗസ്ഥരിൽ വിശ്വാസമുണ്ടായിരിക്കുക. ഞങ്ങൾ നിങ്ങളുടെ വിശ്വാസം ലംഘിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ജമ്മുകാശ്മീരിലെത്തിയ പ്രതിരോധ മന്ത്രി കാർഗിൽ യുദ്ധ സ്മാരകം സന്ദർശിച്ചു. 1999 ൽ പാക്കിസ്ഥാനുമായുളള യുദ്ധത്തിൽ ജീവൻ വെടിഞ്ഞ സൈനികർക്ക് ആദരാജ്ഞലി അർപ്പിക്കുകയും ചെയ്തു.
Discussion about this post