പ്ലാസ്റ്റിക്കിന് വിലക്ക് ഏർപ്പെടുത്തി ഗോവ ടൂറിസം ഡവലപ്പ്മെന്റ് കോർപ്പറേഷൻ. പ്ലാസ്റ്റിക്ക് ബോട്ടിൽ,കപ്പുകൾ, സ്ട്രോകൾ മുതലായ പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങൾക്കാണ് വിലക്ക്.
ജി.ടി.ഡി.സിയുടെ ഹോട്ടലുകളിലായിരിക്കും നിർദ്ദേശം ആദ്യം നടപ്പാക്കുക. വർധിച്ചുവരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ഭൂമിയ്ക്ക് വിനയായി കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഉപയോഗത്തിൽ നിയന്ത്രണം കൊണ്ടു വരുന്നതെന്ന് ജി.ടി.ഡി.സി ചെയർമാൻ ദയാനന്ദ് സോപ്തെ പറഞ്ഞു.
പുതിയ തീരുമാനം നിലവിൽ വരുന്നതോടൊപ്പം വെളളം, ചായ,കാപ്പി എന്നിവ പേപ്പർ കപ്പുകളിൽ നൽകാനും തീരുമാനമായി. ടൂറിസം ആസ്ഥാനങ്ങളിലും ഔദ്യോഗിക വസതികളിലും വാട്ടർ ഫിൽറ്ററുകൾ സ്ഥാപിക്കും.
Discussion about this post