വിദ്യാർത്ഥി സംഘർഷത്തെ തുടർന്ന് അടച്ചിട്ട തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് കനത്ത പൊലീസ് സുരക്ഷയിൽ തിങ്കളാഴ്ച തുറക്കും. പുതിയ പ്രിൻസിപ്പാൾ ചുമതലയേറ്റെടുത്തു. പത്ത് ദിവസത്തിന് ശേഷമാണ് ക്യാമ്പസ് തുറക്കുന്നത്.
മൂന്നാം വർഷ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥി അഖിലിന് കുത്തേറ്റ സംഭവത്തെ തുടർന്നുളള സംഘർഷ സാധ്യത കണക്കിലെടുത്താണ് അവധി പ്രഖ്യാപിച്ചത്.
കോളേജിൽ സംഘർഷത്തിൽ ഇടപെടാതിരുന്ന പ്രിൻസിപ്പാൾ ഇൻ ചാർജ് കെ വിശ്വംഭരന് പകരം തൃശ്ശൂർ ഗവൺമെന്റ് കോളേജ് പ്രിൻസിപ്പാൾ ഡോ. സിസി ബാബുവിനെ നിയമിച്ചു. ്ക്യാമ്പസിൽ എസ്.എഫ്.ഐയും വിദ്യാർത്ഥികളും തമ്മിലാണ് സംഘർഷം ഉണ്ടായത്.
Discussion about this post