തിരുവനന്തപുരം എംജി കോളജില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ സമ്മതിക്കാത്തത് എസ്എഫ്ഐയാണെന്ന് എബിവിപി. ഇനിയൊരു തെരഞ്ഞെടുപ്പ് നടന്നാല്‍ എബിവിപി ക്യാമ്പസില്‍ നിന്ന് തുടച്ചുനീക്കപ്പെടുമെന്നും കാവിക്കോട്ട തകര്‍ത്ത് വെള്ളക്കൊടി പാറിക്കുമെന്നും എസ്എഫ്ഐ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.ഇതിനെതിരെ മറുപടിയുമായാണ് എബിവിപി സംസ്ഥാന കണ്‍വീനര്‍ മനു പ്രസാദ് രംഗത്ത് വന്നിരിക്കുന്നത്.
കോളജില്‍ എബിവിപിയ്ക്ക് ഒരു കോട്ടവും തട്ടിയിട്ടില്ലെന്നും യൂണിവേഴ്സിറ്റി കോളജ് വിഷയം വഴിതിരിച്ചു വിടാനുള്ള എസ്എഫ്ഐയുടെ ശ്രമം മാത്രമാണ് ഇതെന്നും മനു പ്രസാദ് പ്രമുഖ മലയാള മാധ്യമത്തിനോട് പറഞ്ഞു.
എബിവിപിക്ക് കോളജ് യൂണിറ്റിന് പ്രസിഡന്റ് പോലുമില്ലാത്ത അവസ്ഥയാണെന്നാണ് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അഭിജിത്ത് പറഞ്ഞത്. എന്നാല്‍ എംജിയില്‍ സംഘടനയ്ക്ക് ഒരുതരത്തിലുള്ള കോട്ടവും സംഭവിച്ചിട്ടില്ലെന്നാണ് എബിവിപി വ്യക്തമാക്കി. ക്യാമ്പസിലെ സംഘര്‍ഷങ്ങളെത്തുടര്‍ന്ന് ഹൈക്കോടതി നിര്‍ദേശപ്രകാരം എംജി കോളജില്‍ മാനേജ്മെന്റ് തെരഞ്ഞെടുപ്പ് നിര്‍ത്തിവച്ചിരുന്നു. ഈ തെരഞ്ഞെടുപ്പ് പുനരാരംഭിക്കാന്‍ എതിരു നില്‍ക്കുന്നത് സിപിഎം നേത്വത്തിലുള്ള അധ്യപക സംഘടനയും എസ്എഫ്ഐയും ആണെന്നാണ് എബിവിപി ആരോപിക്കുന്നത്.
‘എംജി കോളജില്‍ ഇപ്പോള്‍ എല്ലാ സംഘടനകള്‍ക്കും പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ എസ്എഫ്ഐയുടെ പരിപാടികളില്‍ പങ്കാളിത്തം കുറവാണ്. നമുക്ക് ആളെക്കൊടുക്കാന് പറ്റില്ലല്ലോ, അവര്‍ അവരുടെ പ്രവര്‍ത്തനം, ഞങ്ങള്‍ ഞങ്ങളുടേതായ രീതിയില്‍ പ്രവര്‍ത്തിക്കുന്നു.
എബിവിപിയുടെ പ്രവര്‍ത്തനങ്ങള്‍ തടയാനാകും വിധം എസ്എഫ്ഐ അവിടെ വളര്‍ന്നിട്ടില്ല. ഞങ്ങളുടെ ഭാഗത്ത് നിന്ന് ഒരുവിധ ഫാസിസ്റ്റ് പ്രവര്‍ത്തനങ്ങളും നടത്തരുത് എന്ന് ഞങ്ങള്‍ നിലപാട് സ്വീകരിച്ചിട്ടുണ്ട്. ഞങ്ങള്‍ക്ക് ക്ഷീണമുണ്ടായിട്ടില്ലെന്നും അവര്‍ പറഞ്ഞു.
‘അവധി ദിവസമാണ് എസ്എഫ്ഐ യൂണിറ്റിട്ടത്. പൊലീസുമായാണ് എസ്എഫ്ഐ സംഘര്‍ഷത്തിലേര്‍പ്പെട്ടത്. കോളജിനകത്ത് നിന്ന് എസ്എഫ്ഐയ്ക്ക് എതിരെ സംഘര്‍ഷമുണ്ടായിട്ടില്ല. എബിവിപിക്ക് യൂണിറ്റ് പ്രസിഡന്റും സെക്രട്ടറിയുമൊക്കെയുണ്ട്. ഇപ്പോള്‍ നടക്കുന്ന യൂണിവേഴ്സിറ്റി കോളജ് വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് എംജി കോളജിനെ ഇപ്പോള്‍ വലിച്ചിഴക്കുന്നത്’
എബിവിപി എല്ലാ വര്‍ഷവും തെരഞ്ഞെടുപ്പ് നടത്തനായി കോളജ് അധികൃതരെ സമീപിക്കാറുണ്ട്. എന്നാല്‍ എസ്എഫ്ഐയും എകെപിസിടിഎയും എതിര് നില്ക്കും.എസ്എഫ്ഐ ഒരിക്കലും ജയിക്കില്ല എന്നുറപ്പിള്ളതിനാലാണ് അവര്‍ മനപ്പൂര്‍വം നടത്തുന്ന കളിയാണിത്’.-മനു പറഞ്ഞു.
Discussion about this post