കര്‍ണാടകയില്‍ വോട്ടെടുപ്പ് അനന്തമായ നീട്ടികൊണ്ടു പോവാന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി വീണ്ടും നീക്കം തുടങ്ങി. രണ്ട് ദിവസം കൂടി വി്ശ്വാസ പ്രമേയത്തില്‍ ചര്‍ച്ച വേണമെന്നാവശ്യപ്പെട്ട് കുമാരസ്വാമി സ്പീക്കറെ കണ്ടു.. മറ്റന്നാളത്തേക്ക് പ്രമേയം വോട്ടിനിടാം എന്നാണ് കുമാരസ്വാമി പറയുന്നത്.
എന്നാല്‍ ഈ ആവശ്യം സ്പീക്കര്‍ അംഗീകരിച്ചിട്ടില്ല.വോട്ടെടുപ്പ് നീട്ടാനാവില്ലെന്നാണ് സ്പീക്കര്‍ പറയുന്നത്.
ഇന്ന് സ്പീക്കര്‍ ഇക്കാര്യത്തിലുള്ള പ്രതികരണം സഭയില്‍ വ്യക്തമാക്കും. ഇന്ന് വിശ്വാസപ്രമേയം വോട്ടിനിടാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതാണെന്ന് ബിജെപി ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യം ബിജെപി അംഗങ്ങള്‍ സ്പീക്കറെ കണ്ട് വ്യക്തമാക്കിയിട്ടുണ്ട്. വോട്ടെടുപ്പ് ഇനിയും നീട്ടികൊണ്ടു പോകരുതെന്ന് ബിജെപി സ്പീക്കറോട് ആവശ്യപ്പെട്ടു.
നാളെ വിമത എംഎല്‍എമാര്‍ സഭയില്‍ ഹാജരാകണമെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തില്‍ ഇടപെടാനില്ലെന്ന് സുപ്രിം കോടതിയും വ്യക്തമാക്കിയിരുന്നു.
Discussion about this post