സോൻഭദ്ര കൂട്ടക്കൊലക്കേസ് പിടിമുറുക്കി ഉത്തർപ്രദേശ് പൊലീസ്. പ്രതികൾക്കെതിരെ ദേശീയ സുരക്ഷ നിയമം ചുമത്തി കേസെടുക്കും. പ്രധാന പ്രതി യാഗദത്ത് അടക്കം 29 പേരാണ് സംഭവത്തില്‍ അറസ്റ്റിലായത്. 17 പേർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
ഭൂമി തര്‍ക്കത്തെ തുടര്‍ന്നാണ് ഉത്തര്‍പ്രദേശിലെ സോന്‍ഭദ്രയിൽ സ്ത്രീകളുള്‍പ്പടെ 10 ആദിവാസികളെ ഗ്രാമത്തലവനും കൂട്ടാളികളും കഴിഞ്ഞ ബുധനാഴ്ചയാണ് വെടിവച്ചുകൊന്നത്. മരിച്ചവരിൽ മൂന്നുപേർ സ്ത്രീകളാണ്. 23 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. രണ്ടുവർഷം മുമ്പ് ആരംഭിച്ച ഭൂമി തർക്കമാണ് സംഘർഷത്തിലേക്കും വെടിവെയ്പ്പിലേക്കും നയിച്ചത്.
സോൻഭദ്ര കൂട്ടക്കൊലക്കേസ്; പ്രതികൾക്കെതിരെ ദേശീയ സുരക്ഷ നിയമം ചുമത്തും;17 പേർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്
Discussion about this post