മാസങ്ങളായി തൃശൂരിന് ഡിസിസി പ്രസിഡന്റില്ലെന്ന പരാതിയുമായി കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ അനില്‍ അക്കര. ഡിസിസി പ്രസിഡന്റില്ലെങ്കില്‍ ചുമതലക്കാരനെങ്കിലും ഉത്തരവാദിത്തം ഏല്‍പ്പിക്കണമെന്നും അനില്‍ അക്കര ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടു. ഡിസിസി പ്രസിഡന്റിനെ നിയമിക്കാത്തതിന്റെ ഉത്തരവാദിത്തം കെപിസിസി പ്രസിഡന്റായ മുല്ലപ്പള്ളി രാമചന്ദ്രന് ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ടി എന്‍ പ്രതാപനായിരുന്നു തൃശൂര്‍ ഡിസിസി പ്രസിഡന്റ്. ലോക്സഭ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍നിന്ന് വിജയിച്ച പ്രതാപന് എംപിയായി.
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുനിൽ ലാലൂരും വിമര്‍ശനവുമായി രംഗത്തെത്തി.ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റയും വിമര്‍ശനം.
ഫേസ്ബക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ:
തൃശ്ശൂർ ഡിസിസിക്ക് പ്രസിഡന്റില്ല ,
ഞങ്ങൾക്കും വേണ്ടേ ഒരു പ്രസിഡന്റ് .
മാസങ്ങൾ കഴിഞ്ഞു.
ഒരു ചുമതലക്കാരെനെങ്കിലും വേണ്ടേ ?
ആ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടത്
കെപിസിസി പ്രസിഡന്റാണ്
https://www.facebook.com/AnilAkkaraMLA/photos/a.1678394769154192/2351597291833933/?type=3&permPage=1
https://www.facebook.com/photo.php?fbid=2349006925183790&set=a.514169425334225&type=3
Discussion about this post