സംസ്ഥാനത്തെ സ്കൂളുകളില്‍ പാഠപുസ്തകങ്ങള്‍ എത്താത്ത വിദ്യാര്‍ഥികള്‍ക്ക് രക്ഷിതാക്കള്‍ക്കും ആശ്വാസമായി പാഠപുസ്തകം ഇനി മൊബൈല്‍ ആപ്ലിക്കേഷനായി ലഭിക്കും. ഐടി ബിടെക് ബിരുദധാരിയായ മൊജു മോഹനാണു ‘പാഠപുസ്തകം’ എന്നു പേരിട്ടിരിക്കുന്ന ഈ മലയാളം ആന്‍ഡ്രോയ്ഡ് ആിന്‍ രൂപം നല്‍കിയത്. ഒന്നു മുതല്‍ പത്ത് രെയുള്ള സ്ലാസ്സുകളിലെ പാഠപുസ്തകങ്ങള്‍ ഈ ആപ്പിലൂടെ വിദ്യാര്‍ത്ഥികള്‍ക്കു ലഭ്യമാകും.
പാഠപുസ്തകം ആപ്പ് ഉപയോഗിച്ചു പുസ്തകങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുകയും പ്രിന്റ് എടുത്ത് ഉപയോഗിക്കുകയും ചെയ്യാം. പ്രിന്റ് എടുക്കാതെ തന്നെയും സ്മാര്‍ട്ഫോണ്‍, ടാബ്ലറ്റ്, കംപ്യൂട്ടര്‍ എന്നിവയില്‍ വായിക്കാനും സാധിക്കുന്ന ഡിജിറ്റല്‍ പാഠഭാഗങ്ങളാണ് ഈ അപ്ലിക്കേഷനില്‍ ഒരുക്കിയിരിക്കുന്നത്.
എസ്സിഇആര്ടിയുടെ പൂര്‍ണ വിവരങ്ങള്‍ ഈ ആപ്പില്‍ ലഭ്യമാകും എന്നതും ആപ്പിന്റെ പ്രത്യേകതയാണ്. ഇതിനുപുറമേ വിദ്യാര്‍ഥികള്‍ക്കായി വിദ്യാഭ്യാസ കലണ്ടര്‍, പരീക്ഷാഫലം, വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെടാവുന്ന അത്യാവശ്യ ഹെല്പ് ലൈന്‍ നമ്പറുകള്‍, അധ്യാപകര്‍ക്ക് ആവശ്യമായി വരുന്ന കൈപ്പുസ്തകം, കോഴ്സ്ബുക്ക്, ഇയര്‍ പ്ലാന്‍, ഐടി അറ്റ് സ്കൂള്‍ എന്നിങ്ങനെ വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ എല്ലാ സംവിധാനങ്ങളും ആപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മൊജു മോഹന്‍ ഇതിനു മുന്‍പു പുറത്തിറക്കിയ ‘സര്‍ക്കാര്‍ ഓഫിസ്’ എന്ന ആപ്പ് ഒരുലക്ഷത്തിലധികം പേര് ഇതിനോടകം ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിച്ചുവരുന്നുണ്ട്. പാഠപുസ്തക അച്ചടി വൈകുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ പഠനം മുടങ്ങാതിരിക്കാനുള്ള മാര്‍ഗ്ഗമെന്നോണമാണ് ആപ്പിനു രൂപം നല്‍കിയിരിക്കുന്നത്. സ്മാര്‍ട്ട ഫോണ്‍ അടക്കമുള്ളവയില്‍ ലഭ്യമാകുമെന്നതിനാല്‍ ആപ്പ് വിദ്്യര്ത്ഥികള്ക്ക് ഏറെ പ്രയോജനകരമാകുമെന്നാണ് വിലയിരുത്തല്‍.
Discussion about this post