കേരളത്തിലെ കലാലയങ്ങളെ ബാധിച്ചിരിക്കുന്ന ക്യാന്‍സറിന്റെ സൂചനയാണ് യൂണിവേഴ്സിറ്റി കോളേജിലെ സംഭവമെന്ന് ടി പി സെന്‍കുമാര്‍. മുഖ്യമന്ത്രി പിണറായി വിജയന് കണ്ണടച്ച് ഇരുട്ടാക്കുകയാണ് കേരളത്തിന്റെ മുഖ്യമന്ത്രിയാണെന്ന ബോധത്തോടെ പിണറായി വിജയന് പ്രവര്‍ത്തിക്കണമെന്നും ടി പി സെന്‍കുമാര്‍ പറഞ്ഞു.
യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ ഫാസിസത്തിനെതിരെ ഉണര്‍വ് സാസ്കാരിക വേദിയുടെ നേതൃത്വത്തില്‍ ഏകദിന പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . പ്രതിഷേധ സൂചകമായി കലാകാരന്മാരുടെ നേതൃത്വത്തില്‍ പ്രതീകാത്മക ശില്പ നിര്‍മ്മാണവും സംഘടിപ്പിച്ചു. പ്രതിഷേധ ദിനത്തോടനുബന്ധിച്ചുള്ള സാംസ്കാരിക സംഗമം മുന്‍ സ്വാതന്ത്ര്യ സമര സേനാനി ടി ഗോപിനാഥന് നായര്‍ ഉദ്ഘാടനം ചെയ്തു.
Discussion about this post