പ്രതിപക്ഷ നിരയിലെ വിള്ളല്‍ പ്രകടമാക്കി എസ്പി നേതാവ് മുലായം സിംഗ് എന്‍ഡിഎയ്ക്കൊപ്പം നിന്ന് യുഎപിഎ ഭേദഗതി ബില്ലിനെ പിന്തുണച്ചു. ഇന്നലെ അമിത് ഷാ അവതരിപ്പിച്ച ഭേദഗതി ബില്ലിനെ തികച്ചു അപ്രതീക്ഷിതമായി മുലായം സിംഗ് പിന്തുണക്കുകയായിരുന്നു.
ബില്ലിനെ എതിര്‍ത്ത് പ്രതിപക്ഷ നിരയിലെ പ്രമുഖ പാര്‍ട്ടികള്‍ സഭയില്‍ നിന്ന് ഇറങ്ങിപോയെങ്കിലും ആ കൂട്ടത്തില്‍ മുലായം ചേര്‍ന്നില്ല. കോണ്‍ഗ്രസ്, ടിഎംസി, ഇടത് പാര്‍ട്ടികള്‍, ഡിഎംകെ തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികള്‍ സഭ ബഹിഷ്ക്കരിച്ചിരുന്നു.
യുപിയില്‍ നിന്നുള്ള ബിജെപി എംപിമാരായ ബ്രിജില്‍ ഭൂഷണ് ശരണ്‍ സിംഗും, വീരേന്ദ്ര സിംഗും മുലായത്തിന് അരികിലെത്തി ബിജെപിയ്ക്കൊപ്പം വോട്ട് ചെയ്യാന്‍ സഹായിച്ചു. ബില്ല് പാസായതിന് പിറകെ ആഭ്യന്തരമന്ത്രി അമിത് ഷാ മുലായം സിംഗിന് നന്ദി പറയും ചെയ്തു.
എസിപി നേതാക്കളായ അസം ഖാനും, എസ്ടി ഹസനും യുഎപിഎ ബില്‍ ഭേഗദതിയ്ക്കെതിരെ ശക്തമായി രംഗത്തെത്തിയിരുന്നു.
കഴിഞ്ഞ ലോകസഭയുടെ അവസാന സെഷനില്‍ മോദി വീണ്ടും അധികാരത്തിലെത്താന്‍ മുലായം സിംഗ് നരേന്ദ്രമോദിയെ ആശംസിച്ചത് ചര്‍ച്ചയായിരുന്നു.
ഇ.ടി മുഹമ്മദ് ബഷീര്‍, പി.കെ കുഞ്ഞാലിക്കുട്ടി, നവാസ് ഖനി തുടങ്ങി മുസ്ലിം ലീഗ് നേതാക്കളും, അസദുദ്ദീന്‍ ഒവൈസിയുടെ മജ്്ലിസ് ഇ ഇത്താഹുദ്ദീന് അല്‍ മുസ്ലീമീന് എംപിമാരടക്കം എട്ട് പേര് മാത്രമാണ് ബില്ലിനെതിരായി വോട്ട് രേഖപ്പെടുത്തിയത്. 287 അംഗങ്ങള്‍ ഭേദഗതിയെ പിന്തുണച്ചു.
Discussion about this post