ധാക്കാ : റംസാന് വ്രതത്തോടമുബന്ധിച്ച് നടത്തിയ സൗജന്യ വസ്ത്ര വിരണത്തിലുണ്ടായ വന്‍ തിക്കിലും തിരക്കിലും പെട്ട് 23 പേര് മരിച്ചു. ചെറിയ കവാടത്തിലൂടെ നൂറുകണക്കിന് ആളുകള്‍ പ്രവേശിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് സംഭവം.
ധാക്കയിലെ ധനികനായ വ്യാപാരിയുടെ വീട്ടിലായിരുന്നു സംഭവം.സൗജന്യ വസ്ത്രം വാങ്ങാന്‍ എത്തിയ ആയിരക്കണക്കിനാളുകളില്‍ അധികവും സ്ത്രീകളും കുട്ടികളുമായിരുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ മൈമേന്സിംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരവധിപേര്‍ ഗുരുതരാവസ്ഥയിലായതിനാല്‍ മരണനിരക്ക് വീണ്ടും ഉയരാന്‍ സാധ്യതയുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
സംഭവസ്ഥലത്തുവെച്ചുതന്നെ വീട്ടുടമയായ വ്യാപരിയെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസ് സംരക്ഷണമില്ലാതെ പരിപാടി നടത്തിയതിനാണ് അറസ്റ്റ്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാന്‍ സര്‍ക്കാര്‍ മൂന്നംഗ സമിതിയെ നിയോഗിച്ചു.മൂന്നു ദിവസത്തിനകം സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു.
2002ലും സമാനമായ ദുരന്തം ബംഗ്ലാദേശില്‍ അരങ്ങേറിയിരുന്നു.അന്ന് താങ്കെയിലെ ഒരു വസ്ത്ര നിര്‍മ്മാണശാലയില്‍ സൗജന്യ വസ്ത്രം വാങ്ങാനെത്തിയവര്‍ നടത്തിയ തിക്കിലും തിരക്കിലും പെട്ട് 40 പേര് മരിച്ചിരുന്നു.
Discussion about this post