പ്രണയം നിരസിച്ചതിനെത്തുടര്‍ന്ന് പെണ്‍കുട്ടിയെ യുവാവ് വീട്ടില്‍ക്കയറി കുത്തി പരിക്കേല്‍പ്പിച്ചു. തൃശൂര്‍ കല്ലേപ്പാടം തിരുത്തിപ്പുള്ളിപ്പറമ്പിലാണ് സംഭവം. വീട്ടില്‍ സഹോദരിയും പെണ്‍കുട്ടിയും മാത്രമുള്ളപ്പോഴാണ് ആക്രമണം ഉണ്ടായത്.
പെണ്‍കുട്ടി ഒഴിഞ്ഞുമാറിയെങ്കിലും തോളിലും കൈവിരലിനും പരിക്കേറ്റു. സംഭവത്തെ തുടര്‍ന്ന് വീട്ടുകാര്‍ പോലിസില്‍ പരാതി നല്കി. പരാതിയെത്തുടര്‍ന്ന് ചെറുകര മേപ്പാടത്തുപറമ്പ് ശരത്കുമാറിന്റെ (22) പേരില്‍ പഴയന്നൂര്‍ പോലീസ് കേസെടുത്തു.
Discussion about this post