അക്ഷര്‍ദ്ധാം ക്ഷേത്ര ആക്രമണക്കേസിലെ പ്രധാനപ്രതി യാസിന് ബട്ടിനെ പിടികൂടി. ജമ്മുകാശ്മീരിലെ അനന്ത്നാഗ് ജില്ലയില്‍ നിന്ന് ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡ് യാസിനെ അറസ്റ്റു ചെയ്യുന്നത്. പ്രതിയെ ഇന്ന് അഹമ്മദാബാദിലെത്തിക്കും.
2002 സപ്തംബര്‍ 24നാണ് ഗുജറാത്തിലെ അക്ഷര്‍ദ്ധാം ക്ഷേത്രം ആക്രമിക്കപ്പെടുന്നത്. ലഷ്കര്‍ ഇ തൊയ്ബ ബന്ധമുള്ള ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമായിരുന്നു.
ആക്രമണത്തില്‍ 32 പേര് കൊല്ലപ്പെടുകയും 80ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു .
സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആറുപേരെ സുപ്രിംകോടതി വെറുടെ വിട്ടിരുന്നു. 2018 നവംബറില്‍ മറ്റൊരു പ്രതിയെ അന്വേഷണ സംഘം പിടികൂടിയിട്ടുണ്ട്.
Discussion about this post