പത്തനംതിട്ട നഗരത്തില്‍ എസ്പി ഓഫീസിന് സമീപം മധ്യവയസ്‌കനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മേക്കഴൂര്‍ സ്വദേശി ജോണി എന്ന കോശി തോമസിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. എസ്പി ഓഫീസിന് സമീപം താഴെവെട്ടിപ്രത്തെ തോട്ടില്‍ ഇന്നലെ രാവിലെയായിരുന്നു മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തില്‍ തലക്കും, കൈകാലുകളിലും മുറിവേറ്റ നിലയിലാണ്. സംഭവം കൊലപാതകമാണെന്ന നിഗമനത്തിലാണ് പൊലീസ്. മൃതശരീരത്തിന് സമീപത്ത് നിന്ന് മദ്യകുപ്പികള്‍ കണ്ടെത്തിയിട്ടുണ്ട്. ഫോറന്‍സിക് സംഘമെത്തി പരിശോധന നടത്തി. ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
സംഭവത്തില്‍ ടൗണ്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് നിന്ന് രാത്രിയില്‍ ബഹളം കേട്ടിരുന്നതായി നാട്ടുകാര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. വീടുമായി വലിയ ബന്ധം പുലര്‍ത്താത്ത ജോണി നഗരത്തില്‍ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നയാളായിരുന്നു.
Discussion about this post