യൂണിവേഴ്സിറ്റി കോളേജില്‍ സുരക്ഷയ്ക്കായി ഇനി പോലീസുകാര്‍ വേണ്ടെന്ന് തീരുമാനം.ഇനി കോളേജില്‍ പോലീസുകാരെ കയറ്റേണ്ടന്ന് ഉന്നത പോലീസുദ്യോഗസ്ഥര്‍ നിര്‍ദേശം നല്കി.5 പോലീസുകാരെയാണ് യൂണിവേഴ്സിറ്റി കോളേജില്‍ കാവലിനായി നിര്‍ത്തിയിരുന്നത്.
അതേസമയം ഇന്നലെ കേളേജിലെ സുരക്ഷാ ഉദ്യോഗസ്ഥരായ പോലീസുകാരും എസ്എഫ് ഐക്കാരും തമ്മില്‍ സംഘര്‍ഷം നടന്നിരുന്നു.എസ്.എഫ്ഐക്കാര്‍ തമ്മില്‍ നടത്തിയ കത്തികുത്തിനെ തുടര്‍ന്നാണ് കോളേജില്‍ സുരക്ഷക്കായി പോലീസിനെ നിയോഗിച്ചത്. ഈ പോലീസുകാരെ എസ്.എഫ്ഐ പ്രവര്‍ത്തകര്‍ അടിച്ചിറക്കുകയായിരുന്നു. സുരക്ഷാ സുമതലയുള്ള പോലീസുകാരോട് ഗേറ്റിന് പുറത്തു പോകാന്‍ പറയുകയും അവരുടെ ലാത്തി വലിച്ചെറിയുകയും ചെയ്തു.തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ പോലീസിനെതിരെ പരാതി നല്‍കിയിരുന്നു.
Discussion about this post