അൽഫോൻസ് കണ്ണന്താനത്തിന്റെ സീറ്റിലെ മൈക്കിൽ നിന്നും പുക ഉയർന്നു. ഇതെ തുടർന്ന് തിങ്കളാഴ്ച രാജ്യസഭ നടപടികൾ 15 മിനിറ്റോളം നിർത്തി വച്ചു. പ്രശ്നം പരിഹരിച്ച ശേഷം സഭ നടപടികൾ തുടർന്നു.
ജയ്പാൽ റെഡ്ഡിയുടെ നിര്യാണത്തിൽ സഭ അനുശോചനം രേഖപ്പെടുത്തുമ്പോഴായിരുന്നു നാലാമത്തെ നിരയിലുണ്ടായിരുന്നു കണ്ണന്താനത്തിന്റെ സീറ്റിൽ നിന്നും പുക ഉയർന്നത്. ഇത് സഭാ അധ്യക്ഷന്റെ ശ്രദ്ധയിൽ പെടുകയായിരുന്നു. ഷോർട്ട് സർക്യൂട്ടാണ് എന്നാണ് പ്രാഥമിക വിലയിരുത്തൽ.
Discussion about this post