അയോദ്ധ്യ: അയോദ്ധ്യ ഭൂമി തർക്ക കേസിൽ മദ്ധ്യസ്ഥ സമിതി സുപ്രീം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. സീൽ ചെയ്ത കവറിലാണ് സമിതി റിപ്പോർട്ട് സമർപ്പിച്ചത്. പരമോന്നത കോടതിയുടെ മുൻ കാല ഉത്തരവിനെ തുടർന്നായിരുന്നു സമിതി റിപ്പോർട്ട് നൽകിയത്.
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അദ്ധ്യക്ഷനായ ബെഞ്ച് നാളെ കേസ് പരിഗണിക്കും.
ജൂലൈ 31 വരെയുള്ള സമിതിയുടെ പ്രവർത്തന പുരോഗതി സംബന്ധിച്ച വിവരങ്ങൾ നൽകാൻ കഴിഞ്ഞ മാസം കോടതി നിർദ്ദേശിച്ചിരുന്നു. ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസുമാരായ എസ് എ ബോബ്ഡെ, ഡി വൈ ചന്ദ്രചൂഢ്, അശോക് ഭൂഷൺ, എസ് അബ്ദുൾ നസീർ തുടങ്ങിയവരുൾപ്പെടുന്നതാണ് കേസ് പരിഗണിക്കുന്ന ഭരണഘടന ബെഞ്ച്.
ആർട്ട് ഓഫ് ലിവിംഗ് സ്ഥാപൻ ശ്രീ ശ്രീ രവിശങ്കർ, മദ്രാസ് ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ ശ്രീറാം പാഞ്ചു, മുൻ സുപ്രീം കോടതി ജഡ്ജി ഖലീഫുള്ള തുടങ്ങിയവരാണ് മദ്ധ്യസ്ഥ സമിതിയിലെ അംഗങ്ങൾ. കഴിഞ്ഞ മാർച്ചിലായിരുന്നു സമിതി രൂപീകരിച്ചത്.
Discussion about this post