കടല്‍മാര്‍ഗ്ഗം ഇന്ത്യയിലേക്ക് ഒളിച്ചുകടക്കുന്നതിനിടെ അറസ്റ്റിലായ മാലദ്വീപ് മുന്‍ വൈസ് പ്രസിഡന്റ് അഹമ്മദ് അദീബ് അബ്ദുള്‍ ഗഫൂറിനെ ഇന്ത്യയില്‍ നിന്ന് തിരിച്ചയച്ചു. മതിയായ യാത്രാ രേഖകളില്ലാത്തതിനെ തുടര്‍ന്നാണ് തിരിച്ചയച്ചത്.
തൂത്തുക്കുടി തീരത്ത് നങ്കൂരമിട്ടിരുന്ന കപ്പലില്‍ നിന്നും പുറത്തിങ്ങാന്‍ അദീബിനെ അനുവദിച്ചിരുന്നില്ല. ഇയാള്‍ക്ക് പുറമേ ഒമ്പത് ജീവനക്കാരാണ് കപ്പലില്‍ ഉണ്ടായിരുന്നത്.
മതിയായ യാത്രാ രേഖകള്‍ അദീബിന്റെ കൈവശം ഉണ്ടായിരുന്നില്ലെന്ന് കേന്ദ്ര ഏജന്‍സി നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ അദ്ദേഹം തിരിച്ചു പോകുമെന്നായിരുന്നു വിലയിരുത്തല്‍ എന്നാല്‍ ഇക്കാര്യത്തില്‍ ആരും ഒരു തരത്തിലുമുള്ള വിശദ്ദീകരണവും നല്‍കിയില്ല.
Discussion about this post