ഒറ്റമശ്ശേരി ഇരട്ടക്കൊലപാതകത്തില്‍ അഞ്ചു പ്രതികള്‍ക്കും ജീവപര്യന്തം കഠിന തടവുശിക്ഷ. കേസിലെ അഞ്ച് പ്രതികള്‍ക്കാണ് കോടതി ശിക്ഷ വിധിച്ചത്. പ്രതികള്‍ രണ്ട് ലക്ഷം രൂപ പിഴ അടയ്ക്കണമെന്നും കോടതി വിധിച്ചു. ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്.
പ്രതികളായ പോള്‍സണ്‍, സഹോദരന്‍ സാലിഷ്, ഷിബു, അജേഷ് വിജേഷ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. കേസില്‍ മൂന്നുപേരെ വെറുതെ വിട്ടിരുന്നു. ബൈക്കിൽ യാത്ര ചെയ്യൂകയായിരുന്ന പട്ടണക്കാട് സ്വദേശികൾ ആയ ജോൺസൻ, സുബിൻ എന്നിവരെ ഒറ്റമശേരി ഭാഗത്തുവച്ച് ലോറി ഇടിപ്പിച്ചു കൊലപ്പെടുത്തി എന്നായിരുന്നു കേസ്. 2015 നവംബർ 11 നാണു കേസിന് ആസ്പദമായ കൊലപാതകം നടന്നത്.
Discussion about this post