മാധ്യമപ്രവർത്തകനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയും ഐഎഎസ് ഉദ്യോഗസ്ഥനുമായ ശ്രീറാം വെങ്കിട്ടരാമന് കിംസ് ആശുപത്രിയിൽ പഞ്ചനക്ഷത്ര സൗകര്യം. എ സി ഡിലക്സ് റൂമിൽ ടിവി അടക്കമുള്ള സൗകര്യങ്ങളാണ് ശ്രീറാം ആസ്വദിക്കുന്നത്. മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ കഴിയാത്ത ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ശ്രീ റാമിനില്ലെന്നാണ് സൂചന. അതേസമയം ശ്രീറാമിന്റെ ആരോഗ്യ വിവരങ്ങൾ വ്യക്തമാക്കുന്ന മെഡിക്കൽ ബുള്ളറ്റിൻ ആശുപത്രി അധികൃതർ ഇതുവരെ പുറത്തിറക്കിയില്ല.
കിംസ് ആശുപത്രിയിലെ ഒമ്പതാം നിലയിൽ എ സി ഡീലക്സ് റൂമിലാണ് ശ്രീറാം ചികിത്സയിലുള്ളത്. വാർത്തയ്ക്കും വിനോദത്തിനും ടി വി അടക്കം അത്യാധുനിക സൗകര്യങ്ങൾ. ആവശ്യമെങ്കിൽ ഫോൺ ഉപയോഗിക്കാം. സോഷ്യൽ മീഡിയയടക്കം ശ്രീറാം നിരീക്ഷിക്കുന്നുണ്ടെന്നാണ് സൂചന.
ആശുപത്രിയില്‍ റൂമിന് വെളിയില്‍ മൂന്ന് പൊലീസുകാര്‍ കാവല്‍ നില്‍ക്കുന്നുണ്ട്. എന്നാല്‍ ഇവര്‍ക്ക് മുറിയിലേക്ക് പ്രവേശനം ഇല്ലെന്നും പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെയാണ് മാധ്യമപ്രവര്ത്തകന് കെ എം ബഷീറിന്റെ മരണത്തിനിടയാക്കിയ അപകടത്തിന് ഉത്തരവാദിയായ ശ്രീറാമിനെ പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ പരിക്കുള്ള ശ്രീറാമിനെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാതെ, അദ്ദേഹത്തിന് സ്വന്തം ഇഷ്ടപ്രകാരം സ്വകാര്യ ആശുപത്രിയില്‍ പോകാന്‍ പൊലീസ് അനുവാദം നല്‍കുകയായിരുന്നു.
Discussion about this post