ബി.ജെ.പിക്ക് വോട്ട് ചെയ്യാത്തവരോട് നിഷേധാത്മക നിലപാട് സ്വീകരിക്കാൻ പാടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആത്മാർത്ഥമായ പ്രവർത്തനവും മികച്ച പെരുമാറ്റവും പാർട്ടിയ്ക്ക് വോട്ടു ചെയ്യാത്തവരെ പോലും നിങ്ങളിലേക്ക് അടുപ്പിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ബി.ജെ.പിയ്ക്ക് വോട്ടു ചെയ്യാത്തവരുടെ മനസ്സുകൾ കീഴടക്കാൻ കഴിയണമെന്ന് പാർട്ടി എം.പിമാരോട് പ്രധാനമന്ത്രി നരേന്ദ്രമോദിപറഞ്ഞു.ശുഭാപ്തി വിശ്വാസത്തോടെ പ്രവർത്തിക്കാൻ പ്രധാനമന്ത്രി ആഹ്വാനം നൽകി. എം.പിമാർക്കായി സംഘടിപ്പിച്ച ദ്വിദിന പരിശീലന പരിപാടിയുടെ സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2024 ൽ വരാനിരിക്കുന്ന അടുത്ത ലോക്സഭ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പ്രവർത്തിക്കണമെന്നും എം.പിമാരോട് പറഞ്ഞു. മികച്ച പ്രവർത്തനവും ആകർഷകമായ പെരുമാറ്റവും മണ്ഡലം നിലനിർത്താൻ നിങ്ങളെ സഹായിക്കും.എല്ലാവരുടെയും ക്ഷേമത്തിനായി രാഷ്ട്രീയ പ്രവർത്തനം നടത്തണമെന്നും അദ്ദേഹം ഓർമിപ്പിച്ചു
Discussion about this post