കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം ധീരവും ചരിത്രപരവുമാണെന്ന് മുന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്.ട്വിറ്ററിലൂടെയാണ് സുഷമാ സ്വരാജ് കേന്ദ്ര സര്‍ക്കാരിനെ അഭിനന്ദിച്ചത്. നമ്മുടെ മഹത്തായ ഭാരതത്തെ അഭിവാദ്യം ചെയ്യുന്നതായും സുഷമ ട്വീറ്റ് ചെയ്തു.
അതേസമയം ദേശീയോദ്ഗ്രഥനം ഉയര്‍ത്തിപ്പിടിക്കുന്ന മഹത്തായ തീരുമാനമാണിതെന്ന് ബിജെപി നേതാവ് അരുണ്‍ ജെയ്റ്റലിയും അഭിപ്രായപ്പെട്ടു. ചരിത്രപരമായ മണ്ടത്തരം തിരുത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും അഭിനന്ദിച്ചു. ട്വിറ്ററിലൂടെയാണ് അരുണ്‍ ജെയ്റ്റലിയുടെ പ്രതികരണം.
ഇത് മഹത്തായ ദിനമാണ് എന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി റാംമാധവ് ട്വിറ്ററില്‍ കുറിച്ചു. ഡോ ശ്യാമപ്രസാദ് മുഖര്‍ജി തൊട്ട് ജമ്മുകശ്മീരിനെ ഇന്ത്യന്‍ യൂണിയന്റെ ഭാഗമാക്കാന്‍ പ്രയത്‌നിച്ച ആയിരക്കണക്കിന് രക്തസാക്ഷികള്‍ക്ക് ആദരം ലഭിച്ചു. ഏഴുപതിറ്റാണ്ട് നീണ്ടുനിന്ന രാജ്യത്തിന്റെ ആവശ്യത്തിനാണ് ഇപ്പോള്‍ പൂര്‍ത്തീകരണമായത്. ഈ ജീവിതകാലഘട്ടത്തില്‍ തന്നെ ഇതിന് സാക്ഷിയാകാന്‍ കഴിഞ്ഞതായും റാംമാധവ് ട്വിറ്ററില്‍ കുറിച്ചു
Discussion about this post