ചന്ദ്രയാൻ 2 ന്റെ അവസാന ഘട്ട ഭ്രമണ പഥവികസനം വിജയകരമായി പൂർത്തികരിച്ച് ഐ.എസ്.ആർ.ഒ. 17 മിനിട്ട് 35 സെക്കൻഡ് നേരത്തേക്ക് പേടകത്തിലെ പ്രപൾഷൻ സിസ്റ്റം പ്രവർത്തിപ്പിച്ചു കൊണ്ടാണ് ഭ്രമണപഥം വികസിപ്പിച്ചത്.
ഇന്ന് വൈകീട്ട് 3.04 നായിരുന്നു ഭ്രമണ പഥ വികസനം. ചന്ദ്രയാൻ 2 ന്റെ അവസാന ഭൂകേന്ദ്രീകൃത വികസനമാണ് പൂർത്തിയായത്. ആഗസ്റ്റ് 14 മുതൽ ഭൂമിയുടെ ഭ്രമണ പഥം വിട്ട് ചന്ദ്രനിലേക്ക് യാത്ര ആരംഭിക്കും. സെപ്തംബർ ഏഴിന് ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ്ങ് നടത്തുമെന്നാണ് ഐ.എസ്.ആർ.ഒയുടെ പ്രതീക്ഷ.
Discussion about this post