മുംബൈ ഭീകരാക്രമണക്കേസ് മുഖ്യപ്രതി സാക്കിര്‍ റഹ്മാന്‍ ലഖ് വിയുടെ ശബ്ദസാമ്പിളുകള്‍ കൈമാറില്ലെന്ന് ലഖ് വിയുടെ അഭിഭാഷകര്‍ അരിയിച്ചു. പാക് നിയമമനുസരിച്ച് ശബ്ദ സാമ്പിളുകള്‍ കൈമാറണമെങ്കില്‍ പ്രതിയുടെ അനുവാദം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യയുടെ ആവശ്യം പാക് അഭിഭാഷകര്‍ തള്ളിയത്. ശബ്ദ സാമ്പിള്‍ കൈമാറാനുള്ള അനുമതി ലഖ്‌വി നല്‍കിയിട്ടില്ല എന്നും പാക്കിസ്ഥാന്‍ അറിയിച്ചു.
ലഖ്‌വി വിഷയത്തില്‍ നരേന്ദ്ര മോദി പാക് പ്രധാനമന്ത്രി നവാസ് ഷെരീഫുമായി കൂടിക്കാഴ്ച നടത്തിയതിവൃനു തൊട്ടു പിന്നാലെയാണ് അഭിഭാഷകര്‍ ഈ നിലപാട് സ്വീകരിച്ചിരിക്കുന്നത്. ഇത് ഇന്ത്യ പാക് ചര്‍ച്ചകള്‍ക്ക് വിപരീത ഫലം ഉണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.
Discussion about this post