കുപ്രസിദ്ധ അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിനെ സംബന്ധിച്ച രേഖകള്‍ ഇന്ത്യ പാക്കിസ്ഥാനു കൈമാറും. ദാവൂദ് ഇബ്രാഹിമിന്റെ വിലാസവും ഫോണ്‍കോളുകളുടെ വിവരങ്ങളും അടങ്ങിയ രേഖകളാണ് ഇന്ത്യ കൈമാറുന്നത്.
ദാവൂദ് ഇബ്രാഹിമിനെ ഇന്ത്യയിലേയ്ക്കു തിരികെ കൊണ്ടു വരുന്ന വിഷയത്തില്‍ പ്രതിപക്ഷം കേന്ദ്ര സര്‍ക്കാരിനെതിരെ നിരന്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്ന സാഹചര്യത്തിലാണ് വിവരങ്ങള്‍ കൈമാറുന്നത്. കേന്ദ്രത്തിലും മബാരാഷ്ട്രയുിലും ബിജെപി ഭരണത്തിലിരിക്കുന്ന സാഹചര്യത്തില്‍ ദാവൂദിനെ അഴിക്കുള്ളിലാക്കുമെന്ന് അന്തരിച്ച മുന്‍ കേന്ദ്ര മന്ത്ി ഗോപിനാഥ് മുണ്ഡെ ശപഥം ചെയ്തിരുന്നതായി ശിവസേനയും ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ ദാവൂദിനെ എത്രയും വേഗം തിരികെയെത്തിക്കാനുള്ള നടപടികളുടെ ഭാഗമായാണ് ഇന്ത്യ വിവരങ്ങള്‍ കൈമാറുന്നത്.
Discussion about this post