തിരുവനന്തപുരം: സംസ്ഥാനത്ത് പ്രകൃതിക്ഷേഭവും വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട് അടിയന്തര സഹായമാവശ്യമുള്ളവർക്ക് വിളിക്കാൻ ഹെല്പ് ലൈൻ നമ്പർ അവതരിപ്പിച്ചു. അടിയന്തര സാഹചര്യത്തിൽ 112 എന്ന നമ്പറിലേക്ക് വിളിച്ചാൽ സഹായം ലഭിക്കും. ഇതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം കേരള പോലീസ് സജ്ജമാക്കിയിട്ടുണ്ട്. കവറേജോ ബാലൻസോ ഇല്ലെങ്കിലും ഈ നമ്പറിലേക്ക് വിളിക്കാവുന്നതാണ്.
Discussion about this post