കശ്മീര്‍ സന്ദര്‍ശിക്കുന്ന ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഇന്നു അനന്ത്നാഗ് സന്ദര്‍ശിക്കാനെത്തിയപ്പോള്‍ ഒരു കൂട്ടം യുവാക്കള്‍ നന്ദി അറിയിച്ച് അദ്ദേഹത്തിനൊട് സംസാരിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു.
വലിയ സുരക്ഷാസന്നാഹങ്ങളില്ലാതെയാണ് ഡോവല്‍ തെരുവിലിറങ്ങുകയും ചെമ്മരിയാടിന് കൂട്ടത്തെ മേയിച്ചു വന്ന യുവാക്കളുമായി സംസാരിക്കുകയും ചെയ്തത്. ചെമ്മരിയാടിനെ തൊട്ടും തലോടിയും യുവാക്കളോട് സംസാരിക്കുകയാണ് അദ്ദേഹം.
https://www.youtube.com/watch?v=oq7cDQTBroU&fbclid=IwAR3IB9tKvIYGQ03xcIM9WFPN1kgdCg9c_EP6Ls6aXoHsrYLG1hIpPZe-gds
കുറച്ചു ദിവസത്തെ നിരോധനാജ്ഞയ്ക്കു ശേഷം കശ്മീര്‍ ഒന്നടങ്കം സമാധാനത്തിലേക്ക് നീങ്ങുകയാണ്. അതേസമയം സുരക്ഷാകാരണങ്ങളാല്‍ കശ്മീരിലെ ചില നേതാക്കള്‍ കരുതല്‍ തടങ്കലില്‍ തുടരുകയാണ്.
കനത്ത സുരക്ഷയില്‍ തുടരുന്ന ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായിഡോവല് കഴിഞ്ഞ ഞായറാഴ്ചയാണ് സ്ഥലത്തെത്തിയത്. തിങ്കളാഴ്ച ശ്രീനഗറില്‍ എത്തിയ അദ്ദേഹം സുരക്ഷാ നടപടികള്‍ക്ക് നേരിട്ടാണ് മേല്‍നോട്ടം വഹിക്കുന്നത്.
43,000 സൈനികരെക്കൂടി ജമ്മു കശ്മീരില്‍ സുരക്ഷയ്ക്കായി പുതിയതായി നിയോഗിച്ചിട്ടുണ്ട്. ഏതാണ്ട് ഒരു ലക്ഷത്തോളം അര്‍ധസൈനികരാണ് ഇപ്പോള്‍ സംസ്ഥാനത്ത് സുരക്ഷാ ചുമതലയില്‍ എര്‍പ്പെട്ടിരിക്കുന്നത്.കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റി ഇന്ത്യയ്ക്കൊപ്പം ചേര്‍ത്ത മോദി സര്‍ക്കാരിന്റെ നടപടിക്ക് ജമ്മു കശ്മീരില്‍ ആഹ്ലാദത്തോടെയുള്ള വരവേല്പാണു ലഭിച്ചത്. അജിത് ഡേ വലിനെ നാട്ടുകാര്‍ സന്തോഷത്തോടയാണു വരവേറ്റത്.
Discussion about this post