സംസ്ഥാനത്ത് രണ്ട് ദിവസം കൂടി ശക്തമായ ജാഗ്രതവേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.മലയോര മേഖലകളിൽ ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് 1551 ക്യാമ്പുകളിലായി 2.27 ലക്ഷം പേരുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് മഴക്കെടുതികളിൽ മരിച്ചവരുടെ എണ്ണം 66 ആയി. അതേസമയം സംസ്ഥാനത്ത് മഴയ്ക്ക് നേരിയ ശമനം. ഇന്ന് മൂന്ന് ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ടും ഉണ്ട്. മലപ്പുറം, കോഴിക്കോട്, പാലക്കാട്, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലാണ് ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
Discussion about this post