പ്രളയകാലത്ത് ഏറ്റവുമധികം ബുദ്ധിമുട്ടുന്ന വിഭാഗമാണ് കെഎസ്ഇബി ജീവനക്കാര്‍.സ്വന്തം ജീവന് പണയം വെച്ചാണ് അവര്‍ ജോലിചെയ്യുന്നത്.അപകടം ഒഴിവാക്കാനും വൈദ്യൂതി ബന്ധം പുനസ്ഥാപിക്കാനും രാപകല്‍ വ്യത്യാസമില്ലാതെയാണ് ഇവര്‍ ഓടി നടന്നത്. ഇത്തവണയും പ്രളയസമാനമായ സാഹചര്യമാണ് കേരളത്തില്‍ നിലനില്‍ക്കുന്നത്. അതിനനുസരിച്ച് ഇവരുടെ ജോലി ഭാരവും ഉയര്‍ന്നിരിക്കുകയാണ്. ഇതൊന്നും തിരിച്ചറിയാതെ പ്രതികരിക്കുന്നവരോട് അഭ്യര്‍ത്ഥനയുമായി വന്നിരിക്കുകയാണ് കെഎസ്ഇബി.
‘രാത്രിയെ പകലാക്കി, പെരുമഴയത്തും കാറ്റിലും സ്വന്തം ജീവന് പണയംവെച്ച് അത്യധ്വാനം ചെയ്യുകയാണ് വെളിച്ചമെത്തിക്കാന്‍ കെഎസ്ഇബി ജീവനക്കാര്‍ …ദയവായി കെഎസ്ഇബി ഓഫീസുകളില്‍ തുടര്‍ച്ചയായി വിളിച്ച് തെറി പറയുന്നത് ഒഴിവാക്കുക…’- കെഎസ്ഇബി ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലെ വരികളാണിത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ
രാത്രിയെ പകലാക്കി, പെരുമഴയത്തും കാറ്റിലും സ്വന്തം ജീവൻ പണയംവെച്ച് അത്യധ്വാനം ചെയ്യുകയാണ് വെളിച്ചമെത്തിക്കാൻ KSEB ജീവനക്കാർ …
ദയവായി KSEB ഓഫീസുകളിൽ തുടർച്ചയായി വിളിച്ച് തെറി പറയുന്നത് ഒഴിവാക്കുക…..
വൈദ്യുതി ലൈൻ പൊട്ടി വീണു കിടക്കുന്ന തരത്തിലുള്ള പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടനേ അറിയിച്ച് അപകടം ഒഴിവാക്കാൻ സഹായിക്കുക…
9496 010 101
വൈദ്യുതി തടസം help line
1912 / 0471-2555544
https://www.facebook.com/ksebl/posts/2217814358329785?__xts__%5B0%5D=68.ARBoKg5wd4MaJZxKYmnhh5idprq0XnyTt3uQ-mOmyGNxaR7LlbmJuqCXb7PariVkoFhxbTneIq7oY3yqRjEpyEuZ_p-ZeSIvp3zd8AnSsC0Qy0dgdvcehmKBoK81jQ_e_i1rh0WHtkrAAKqlY-W077kCpPkHKcvO78i8i8W93e5hfwEDiAnK-lTCw7c1mqrK9SF590d3Iv_Wji0uNjA8nwXlLVwPOY2L7QSPaVrcQy2gjw1r7gd_0tay1cWdP_BM-cuohM7rJBVD9DCx5gKuYaAELHByNM1-31JnsFG8v_IdT4-_ZJ_Rx36IPs8V8lNeNjki6qrKS5TDwDoDog_8nqiYcA&__tn__=-R
Discussion about this post