മഹാരാഷ്ട്രയില്‍ പ്രളയരക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുത്ത് മന്ത്രിമാര്‍. കഴുത്തൊപ്പം വെള്ളത്തില്‍ നീന്തി യുവമന്ത്രി രക്ഷാപ്രവര്‍ത്തനം നടത്തുന്ന വീഡിയൊ വീഡിയോ ബിജെപി ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്തു. പ്രളയബാധിത പ്രദേശങ്ങളിലൂടെ രക്ഷാപ്രവര്‍ത്തകരോടൊപ്പം കഴുത്തൊപ്പം വെള്ളത്തില്‍ നീന്തുന്ന വീഡിയോയാണ് പുറത്തുവിട്ടത്. ഇങ്ങനെയാണ് ബിജെപി എല്ലാവരുടെയും വിശ്വാസം നേടിയെടുക്കുന്നതെന്ന അടിക്കുറിപ്പോടെയാണ് ട്വീറ്റ്.
https://www.facebook.com/BJP4Maharashtra/videos/2627785837234213/?__xts__[0]=68.ARASnRCYrn35_J_HIR3FD5EX3aZyng_AZ5JDpmE09_g0z3yf5ZEryywKh3f51X_J6hoTJNXhOUy2Hjjnz_fy005A0V2XKo8y4b-eyWBPFT9EPzBme9t0SHMfT8rlnA88Sj6SQtOxWf8R33mXUjVg9P4HJhsCENea72gYJcj0nLkBnzMqg2NwrRWDsKvIC3JUaXijeBZBebfueUEdtXbdj_IFewo5X0XS3op35Ws3jgOqr2LhGIEiC1wk7xh69LS24W1znSAgtXrzfxpEVGzfWKn4FyZ0xisHKg3ftLRjycQwDPnICDnHHfP-Djd2IsPaHgwAJ0b8kJNlNnCATPtcE1dCX6rNQJw6d2g&__tn__=-R
മഹാരാഷ്ട്രയില്‍ പ്രളയം ഏറ്റവും രൂക്ഷമായി ബാധിച്ച സാംഗ്ലി ജില്ലയിലാണ് മന്ത്രി ഗിരീഷ് മഹാജന് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയത്. വെള്ളിയാഴ്ച മാത്രം പ്രളയത്തെ തുടര്‍ന്ന് ഒന്‍പത് പേരാണ് സാംഗ്ലിയില്‍ മരിച്ചത്. ജീവന് പണയം വച്ച് ബിജെപി നേതാക്കളും പ്രവര്‍ത്തകരും ഇവിടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു.
ഇതിനിടെ രക്ഷാ പ്രവര്‍ത്തനത്തിനിടെ ഗിരീഷ് മഹാജന് എടുത്ത സെല്‍ഫി എതിരാളികള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. മന്ത്രി സെല്‍ഫിയെടുത്ത് ആഘോഷിച്ചുവെന്നാണ് ആരോപണം. എന്നാല്‍ രക്ഷാ പ്രവര്‍ത്തനത്തിന് രംഗത്തിറങ്ങിയ മന്ത്രിയെ അധിക്ഷേപിക്കുന്നത് ധാര്‍മ്മികതയല്ല എന്ന വാദവുമായി ബിജെപി രംഗത്തെത്തി.
Discussion about this post