ലഖ്‌നൗ : പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ച് അസഭ്യ പരാമർശം നടത്തിയതിന് കോൺഗ്രസ് നേതാവിന് നോട്ടീസ് നൽകി തിരഞ്ഞെടുപ്പ് കമ്മീഷൻ. വാരണാസി സ്ഥാനാർത്ഥി അജയ് റായിക്കെതിരെ ആണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചിരിക്കുന്നത്. ഉത്തർപ്രദേശിൽ വച്ച് നടന്ന വാർത്താ സമ്മേളനത്തിലായിരുന്നു അജയറായി പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അധിക്ഷേപകരമായ അസഭ്യ പരാമർശം നടത്തിയത്.
വാരണാസി ലോക്സഭാ മണ്ഡലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയാണ് ഉത്തർപ്രദേശ് കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷൻ കൂടിയായ അജയ് റായി മത്സരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ ചേത്ഗഞ്ചിൽ വെച്ച് നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം നരേന്ദ്രമോദിയെ രൂക്ഷമായി വിമർശിക്കുകയും അധിക്ഷേപിക്കുന്ന പരാമർശങ്ങൾ നടത്തുകയും ചെയ്തത്.
അജയ് റായി മാതൃകാ പെരുമാറ്റം ലംഘിച്ചത് കൊണ്ടാണ് നോട്ടീസ് നൽകുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നു. വിഷയത്തിൽ വിശദീകരണം നൽകാൻ മേയ് 27 വരെ അജയ് റായിക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ സമയം നൽകിയിട്ടുണ്ട്.
Discussion about this post