മുംബൈ ഭീകരാക്രമണ കേസുമായി ബന്ധപ്പെട്ട വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്ന് പാക്കിസ്ഥാന് സുരക്ഷാ ഉപദേഷ്ടാവ് അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി പാക് പ്രധാനമന്ത്രി നവാസ് ഷെരീഫുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഉന്നയിച്ച പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു മുംബൈ ഭീകരാക്രമണത്തിന്റെ വിചാരണ വേഗത്തിലാക്കണം എന്നത്.
കേസിലെ മുഖ്യ പ്രതി സാക്കിര്‍ റഹ്മാന് ലഖ്വിയുടെ ശബ്ദ സാമ്പിള്‍ കൈമാറില്ലെന്ന് പാക് അഭിഭാഷകര്‍ വ്യക്തമാക്കിയതിനു പിന്നാലെയാണ് വിചാരണ നീളുമെന്നുള്ള പാക്കിസ്ഥാന്റെ സൂചന.
Discussion about this post