യൂണിവേഴ്സിറ്റി കോളേജിലെ കുത്ത് കേസ് പ്രതിയും എസ്എഫ് ഐ മുന്‍ യൂണിറ്റ് സെക്രട്ടറിയുമായ നസീം നടത്തിയ തട്ടിപ്പ് പുറത്ത്. നസീം പിഎസ് സി പരീക്ഷയ്ക്ക് അപേക്ഷിച്ചത് രണ്ട് പ്രൊഫൈലുകള്‍ വെച്ചെന്ന് കണ്ടെത്തി.രണ്ട് അപേക്ഷകളിലും വ്യത്യസ്ത ജനനതീയതിയാണ് കൊടുത്തിരിക്കുന്നത്.കൂടാതെ പ്രതികള്‍ക്കെല്ലാം ഒരേ കോഡിലുള്ള ചോദ്യങ്ങള്‍ കിട്ടിയതിലും സംശയം.ഡീ ബാര്‍ ചെയ്യേണ്ട കേസായിട്ടു കൂടി പിഎസ് സിയുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല.
പിഎസ്എസിയുടെ ചട്ടങ്ങൾ പ്രകാരം ഒരാള്‍ തന്നെ രണ്ട് പ്രൊഫൈലുകളില്‍ നിന്ന് രജിസ്ട്രേഷൻ നടത്തുന്നത് ഡീബാർ ചെയ്യേണ്ട തട്ടിപ്പാണ്. സമാന തട്ടിപ്പിന് വർഷാവർഷം ഡീബാർ ചെയ്യുന്നവരുടെ പട്ടികയും പിഎസ്സി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാറുണ്ട്. എന്നാൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും നസീമിന്റെ കാര്യത്തിൽ കൂടുതൽ പരിശോധനയുണ്ടായില്ലെന്ന് മാത്രമല്ല യൂണിവേഴ്സിറ്റി കോളേജ് അക്രമം വരെ പിഎസ്സി നസീമിനെ തൊട്ടിട്ടുമില്ല.
Discussion about this post