73 -ാം സ്വാത്രന്ത്ര്യദിനം ആഘോഷിക്കുന്ന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ ത്രിവര്‍ണ്ണപതാക ഉയര്‍ത്തി രാജ്യത്തെ അഭിസംബോധന ചെയ്യും. രാവിലെ 7.30 നി പ്ര്ധാനമന്ത്രി രാജ്യത്തെ അഭിസംബോധനചെയ്യുമെന്ന് പിഎംഒ ഓഫിസ് ട്വീറ്റ് ചെയ്തു.
മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി മണ്ഡപത്തില്‍ പ്രധാനമന്ത്രി പുഷ്പാര്‍ച്ചന നടത്തും.
ആറാം തവണയാണ് സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ സംബോധന ചെയ്യുന്നത്. ‘പുതിയ ഇന്ത്യ’ എന്ന ആശയത്തെകുറിച്ചായിരിക്കും പ്രധാനമന്ത്രി ഈ വേളയില്‍ കൂടുതല്‍ ശ്രദ്ധകൊടുക്കുന്നത്.
പാര്‍ലമെന്റ് മന്ദിരം മൂവര്ണ്ണകളറുള്ള എല്‍ഇഡി ലൈറ്റുകളാള് അലങ്കരിച്ച കാഴ്ചയും വര്‍ണ്ണനാതീതമാണ്. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യമെങ്ങും കനത്ത സുരക്ഷയിലാണ്.
Discussion about this post