ഡല്‍ഹി സര്‍ക്കാര്‍ സ്കൂളുകളില്‍ ‘ദേശസ്നേഹം’ സിലബസില്‍ ഉള്‍പ്പെടുത്തുമെന്ന പ്രഖ്യാപനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. .ബുധനാഴ്ചയായിരുന്നു കെജ്രിവാളിന്റെ ഈ പ്രഖ്യാപനം.
‘ദേശഭക്തി’ കരിക്കുലം എല്ലാ ഡല്‍ഹി സ്കൂളുകളിലും കൊണ്ടുവരുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അടുത്ത അക്കാദമിക വര്‍ഷം മുതല്‍ ഇത് നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. ത്യാഗരാജ് സ്റ്റേഡിയത്തില്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റ് സംഘടിപ്പിച്ച പരിപാടിയിലാണ് കെജ്രിവാള് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
‘ഓരോ കുട്ടിയും നല്ല വ്യക്തിയാവണം, കുടുംബത്തെ പിന്തുണയ്ക്കാന്‍ പ്രാപ്തി നേടണം, യഥാര്‍ത്ഥ ദേശസ്നേഹിയാവണം എന്നത് വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ ഉറപ്പുവരുത്തുകയാണ് ലക്ഷ്യം.’ കെജ്രിവാള് പറഞ്ഞു.
ദേശഭക്തി കരിക്കുലത്തില്‍ എന്തു തരം കോഴ്സുകളാണ് ഉള്‍പ്പെടുത്തേണ്ടതെന്നത് സംബന്ധിച്ച് എല്ലാവരില്‍ നിന്നും അഭിപ്രായം ലഭിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘സാധാരണയായി ഇന്ത്യാ- പാക്കിസ്ഥാന് മത്സരമുണ്ടാകുമ്പോഴോ അതിര്‍ത്തിയില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോഴോ ആണ് നമ്മള് രാജ്യത്തോടുള്ള സ്നേഹം ഓര്‍ക്കുന്നത്. നിത്യ ജീവിതത്തില്‍ നമ്മള് രാജ്യത്തെ മറക്കുകയാണ്. രാജ്യത്തെ ഓരോ പൗരനും ശരിക്കും രാജ്യത്തെ സ്നേഹിക്കുന്ുണ്ട് എന്ന് ഉറപ്പുവരുത്താനാണ് ദേശഭക്തി കരിക്കുലം കൊണ്ടുവരുന്നത്.’ എന്നും കെജ്രിവാള് പറഞ്ഞു.
‘ നമ്മുടെ കുട്ടികള്‍ വലുതായി ജോലി ചെയ്യാന്‍ തുടങ്ങുമ്പോള്‍ അവര്‍ക്ക് കൈക്കൂലി സ്വീകരിക്കേണ്ട അവസ്ഥ വരുമ്പോള്‍ അവര്‍ക്കുള്ളില്‍ ഒരു തോന്നലുണ്ടാവണം, അവര്‍ ഭാരതാംബയേയാണ് ചതിക്കുന്നതെന്ന്. ട്രാഫിക് ലൈറ്റിലൂടെ കുതിക്കുമ്പോള്‍ രാജ്യത്തെയാണ് വഴിതെറ്റിക്കുന്നതെന്ന് തോന്നണം.’ എന്നും അദ്ദേഹം വിശദീകരിച്ചു.
Discussion about this post