ആലപ്പുഴ: മഴക്കെടുതിയിലെ ധനസഹായം ലക്ഷ്യം വച്ച് ദുരിതാശ്വാസ ക്യാമ്പില്‍ കയറി കൂടുന്നവരുണ്ടെന്ന് മന്ത്രി ജി.സുധാകരന്. ആലപ്പുഴയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ ദുരിതാശ്വാസത്തിനു അര്‍ഹരല്ലാത്തവര്‍ ഉണ്ടെന്നും ജി.സുധാകരന് പറഞ്ഞു. ചിലര്‍ക്ക് പണത്തിനോട് അടങ്ങാത്ത ആര്‍ത്തിയാണെന്നും മന്ത്രി പറഞ്ഞു. ഇങ്ങനെയുള്ളവരെ കണ്ടെത്തി ഒഴിവാക്കും. കഴിഞ്ഞ പ്രളയത്തില്‍ മുതുകുളം എന്ന് പറയുന്ന സ്ഥലത്ത് വെള്ളമൊന്നും കയറിയില്ല. പക്ഷെ അവര്‍ പ്രളയസഹായം കൈപറ്റി.’-സുധാകരന് ആരോപിച്ചു.
നമ്മള് ഉദ്ദേശിക്കുന്ന തരത്തിലുള്ള ഒരു നിലവാരം നല്ലൊരു ശതമാനം ആള്‍ക്കാര്‍ക്കുമില്ല. അര്‍ഹത ഉള്ളവര്‍ക്ക് അത് അംഗീകരിച്ച് കൊടുക്കാന്‍ എല്ലാവരും തയാറാക്കുകയും, അര്‍ഹത ഇല്ലാത്തവര്‍ സഹായത്തിന് കൈനീട്ടാതെ ഇരിക്കുകയും ചെയ്യുന്ന ഒരു സംസ്കാരം നമ്മുക്ക് ഉണ്ടായിരുന്നു. അത് നഷപെട്ടുപോയി. കുറച്ച് കാലങ്ങളായി. അതാണ് ഇപ്പോള്‍ കാണുന്നത്. പൈസ എന്ന് പറഞ്ഞാല്‍ അങ്ങ് ആര്‍ത്തിയാണ്. ഭയങ്കര ആര്‍ത്തിയാണ്. സുധാകരന് ആരോപിച്ചു. നിലവില്‍ ജി. സുധാകരന് ആലപ്പുഴയില്‍ ക്യാമ്പ് ചെയ്താണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ദിവസവും അദ്ദേഹം ഇവിടുത്തെ ക്യാമ്പുകള്‍ സന്ദര്‍ശിക്കുന്നുണ്ട്.
ഇതിനിടെ ചേര്‍ത്തലയിലെ ക്യാമ്പില്‍ സിപിഎം നേതാവ് പണം പിരിച്ച സംഭവത്തില്‍ പോലിസില്‍ പരാതി ലഭിച്ചു. ഡിവൈഎസ്പിയ്ക്കാണ് ലോക്കല്‍ കമ്മറ്റിയംഗം ഓമനക്കുട്ടന് പണം പിരിച്ചത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയത്. ഒറ്റപ്പെട്ട സംഭവം എന്ന നിലയിലാണ് സിപിഎം നേതാക്കള്‍ വിഷയത്തെ ലഘൂകരിക്കുന്നത്.
Discussion about this post