ചീങ്കണി പാലിയിലെ പിവി അന്‍വര്‍ എംഎല്‍എയുടെ ഭാര്യ പിതാവിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ
തടയണ പൂര്‍ണമായി പൊളിച്ചു നീക്കാന്‍ ഹൈക്കോടതി ഉത്തരവ്. തടയണ പൊളിച്ച് വെള്ളം അടിയന്തിരമായി ഒഴുക്കി കളയണം. തടയണ പണിതവര്‍ ഇതിന്റെ ചിലവ് വഹിക്കണമെന്നും കോടതി ഉത്തരവിട്ടു.
തടയണയ്ക്ക് പത്ത് കിലോമീറ്റര്‍ സമീപമാണ് വലിയ പ്രകൃതി ദുരന്തം ഉണ്ടായതെന്ന് പരാതിക്കാരന് കോടതിയില്‍ പറഞ്ഞു. ഇത്രയും ആയിട്ടും നമ്മള് എന്ത് കൊണ്ട് പഠിക്കുന്നില്ലെന്നും കോടതി ചോദിച്ചു. വലിയ നാശനഷ്ടമുണ്ടായ സ്ഥിതിക്ക് ജില്ല കളക്ടര്‍ പരിശോധന നടത്തണമെന്നും കോടതി ആവശ്യപ്പെട്ടു.
Discussion about this post