ശബരിമല മേല്‍ശാന്തിയെയും മാളികപ്പുറം മേല്‍ശാന്തിയെയും തെരഞ്ഞെടുക്കുന്നതിനായുള്ള നറുക്കെടുപ്പ് ഇന്ന് നടക്കും. രാവിലെ ചിങ്ങമാസപൂജകള്‍ക്കായി ശബരിമല ക്ഷേത്രം ഇന്നലെ വൈകുന്നേരമാണ് നട തുറന്നത്.
ഇന്ന് പുലര്‍ച്ചെ പുലര്‍ച്ചെ 5 മണിക്ക് മേല്‍ശാന്തി ക്ഷേത്രനട തുറന്നു. തുടര്‍ന്ന് നിര്‍മ്മാല്യവും നെയ്യഭിഷേകവും നടന്നു. 5.15 ന് മഹാഗണപതി ഹോമം. ക്ഷേത്രനട തുറന്നിരിക്കുന്ന അഞ്ച് ദിവസങ്ങളില്‍ പതിവ് പൂജകള്‍ക്ക് പുറമെ നെയ്യഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവയുണ്ടാകും.
ചിങ്ങമാസപൂജകള്‍ പൂര്‍ത്തിയാക്കി നട അടയ്ക്കുന്ന 21.8.19 ന് സഹസ്രകലശപൂജയും അഭിഷേകവും നടക്കും. ഓണക്കാലത്ത് പ്രത്യേക പൂജകള്‍ക്കായി 9.9.19 ന് വൈകുന്നേരം 5 മണിക്ക് ക്ഷേത്ര തിരുനട തുറക്കും. 13.9.19 ന് രാത്രി പത്തിന് ഹരിവരാസനം പാടി തിരുനട അടയ്ക്കും.
Discussion about this post