ലണ്ടനില്‍ സ്വാതന്ത്ര്യദിനം ആഘോഷിയ്ക്കുകയായിരുന്ന ഇന്ത്യന്‍ വംശജരെ പാക് അനുകൂല സംഘം ആക്രമിച്ചു. ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനു പുറത്ത് സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ നടത്തിക്കൊണ്ടിരുന്ന സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ ആയിരക്കിനാള്ക്കാരുടെ നേര്‍ക്കാണ് അക്രമസംഭവം നടന്നത്.
ഇന്ത്യന്‍ ഹൈക്കമ്മീഷനു മുന്നില്‍ സ്വാതന്ത്ര്യദിനമാഘോഷിയ്ക്കാന് ആയിരക്കണാക്കിന് ഇന്ത്യന്‍ വംശജര്‍ ഒരുമിച്ചുകൂടിയിരുന്നു. ആ സമയത്ത് പാകിസ്ഥാന്റേയും പാക് അധീന കാശ്മീരിന്റേയും പതാകകള്‍ വീശിക്കൊണ്ട് സംഘം ഇന്ത്യന്‍ ഹൈക്കമ്മീഷനു മുന്നിലെത്തിയത്. പാകിസ്ഥാന് പ്രധാനമന്ത്രി ഇംറാന്‍ ഖാന്റെ പ്രത്യേക ഉപദേഷ്ടാവ് സുല്‍ഫി ബുഖാരിയുടേ നേതൃത്വത്തിലാണ് ഇവരെത്തിയത്.
സുല്‍ഫി ബുഖാരി ആള്‍ക്കൂട്ടത്തെ അക്രമാസക്തരാക്കുന്ന നിലയില്‍ അഭിസംബോധന ചെയ്ത് സംസാരിച്ചത് പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കി. അതിനു ശേഷമാണ് അവിടെ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്കായി എത്തിയ ഇന്ത്യന്‍ വംശജര്‍ക്ക് നേരേ കല്ലെറിയുകയും ചീമുട്ടയും വെള്ളക്കുപ്പിയും വലിച്ചെറിയുകയും ചെയ്ത് അവര്‍ ആക്രമണമഴിച്ചുവിട്ടത്. .
സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതില്‍ ലണ്ടന്‍ മെട്രോപൊലീറ്റന്‍ പോലീസ് പരാജയപ്പെട്ടു എന്നാണ് ആരോപണം.ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് ആവശ്യത്തിന് സംരക്ഷണം ഒരുക്കാനും പോലിസിന് സാധിച്ചില്ല. ഇത്രയും ആളുകള്‍ ഒരുമിച്ചുകൂടിയ സ്ഥലത്ത് പേരിനുപോലും ഒരു പോലിസുകാരന് ഉണ്ടായില്ല എന്നത് സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തുന്നത്.
ആക്രമണം അതിരുവിടുമെന്നായപ്പോള് ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ സുരക്ഷാഭടന്മാര് സ്വാതന്ത്ര്യദിനമാഘോഷിയ്ക്കാനെത്തിയകൊച്ചുകുട്ടികളും സ്ത്രികളുമുള്പ്പെടെ ഇന്ത്യന്‍ വംശജരെ ഹൈക്കമ്മീഷനകത്തേക്ക് സുരക്ഷിതമായി കൊണ്ടുപോവുകയും ഭക്ഷണവും സൌകര്യങ്ങളും ഒരുക്കുകയും ചെയ്തു. അക്രമികള്‍ ഒഴിഞ്ഞുപോയപ്പോഴാണ് ഇവര്‍ സുരക്ഷിതമായി പുറത്തിറങ്ങിയത്.
പാക് അനുകൂല അക്രമികള്‍ ലണ്ടനില്‍ പാര്‍ലമെന്റ് സ്ക്വയറിലുള്ള ഇന്ത്യന്‍ ദേശീയപതാക നശിപ്പിയ്ക്കുകയും ചെയ്തു. ഇതിനുമുന്‍പും ലണ്ടനില്‍ ഇന്ത്യന്‍ ദേശീയപതാക പാക് അനുകൂല ഭീകരസംഘടനകള്‍ നശിപ്പിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഹൈക്കമ്മീഷനു വേണ്ടത്ര സുരക്ഷയൊരുക്കാത്തതില്‍ ലണ്ടന്‍ മേയര്‍ സാദിഖ് ഖാന് മറുപടി പറയണമെന്ന് സാമൂഹ്യമാദ്ധ്യമങ്ങളില്‍ പ്രതിഷേധം രൂക്ഷമാണ്.
അക്രമസംഭവങ്ങളില്‍ നാലുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് സ്കോട്ലന്ഡ് യാര്‍ഡ് പറയുന്നത്. ലണ്ടന്‍ പോലെ ലോകത്തെ ഏറ്റവും സുരക്ഷിതമെന്ന് കരുതുന്ന നഗരത്തില്‍ ഒരു രാജ്യത്തിന്റെ എംബസിയ്ക്ക് മുന്നില്‍ ഇതുപോലെ ജനങ്ങളെ ആക്രമിയ്ക്കാന്‍ ഭീകരസംഘങ്ങളോട് ബന്ധമുള്ള അക്രമിസംഘത്തെ അനുവദിച്ചത് ഞെട്ടിയ്ക്കുന്നതാണെന്നാണ് ലണ്ടന്‍ നിവാസികള്‍ സാമൂഹ്യമാദ്ധ്യമങ്ങളിനാലുപേരെല് പറയുന്നത്.
Discussion about this post